ബിലാൽ ലുക്കിൽ മമ്മൂട്ടി; താരനിറവിൽ പേളി ശ്രീനിഷ് വിവാഹ ആഘോഷം, വീഡിയോ

27

നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിനും കഴിഞ്ഞ ദിവസം വിവാഹിതരായി.

ആലുവ ചൊവ്വര പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹസത്കാരം നടന്നത്.

Advertisements

കടുംനീല സ്ലീവ്ലെസ് ഫ്രോക്കും നെറ്റ് ദുപ്പട്ടയും അണിഞ്ഞായിരുന്നു പേളി, കടുംനീല കുർത്തയും ധോത്തി പാന്റുമായിരുന്നു ശ്രീനിഷിന്റെ വേഷം.

പേളിഷിന് ആശംസയുമായി മമ്മൂട്ടി, സിദ്ധിഖ്, സണ്ണി വെയ്ൻ, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ താരങ്ങൾ എത്തി.

ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന തന്റെ പുതിയ ചിത്രമായ ‘ബിലാൽ’ ലുക്കിലായിരുന്നു മമ്മൂട്ടി. വേദിയിൽ നിന്ന് ഫോട്ടോ എടുത്തതിന് ശേഷം പേളിയും ശ്രീനിഷും മമ്മൂട്ടിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.

സിദ്ധിഖും മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. സണ്ണി വെയ്നും ഭാര്യ രഞ്ജിനിയും കൂടെയായിരുന്നു വിവാഹ വിരുന്നിലേക്കെത്തിത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം.

സിനിമാ താരങ്ങൾക്ക് പുറമേ ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ ഷിയാസ് കരീം, ഹിമ ശങ്കർ, അരിസ്റ്റോ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു.

ബിഗ് ബോസ് സെറ്റിൽ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവർ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ.

റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.

Advertisement