ഇന്ത്യന്‍ സിനിമയിലെ ആ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി മമ്മൂക്ക!

10

മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂക്കയെ തേടി ഈ പുതുവര്‍ഷത്തില്‍ അഭിമാനാര്‍ഹമായ ഒരു റെക്കോഡ് എത്തുന്നു.

മൂന്നു വ്യത്യസ്ത ഭാഷകളിലായി നായക വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങള്‍ ഒരുമിച്ച്‌ ഒരു മാസം റിലീസ് ചെയ്യുക എന്ന നേട്ടമാണ് ഫെബ്രുവവരിയില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

Advertisements

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായക നടനെ സംബന്ധിച്ചുള്ള ഏറെ അഭിമാനാര്‍ഹമായ റെക്കോര്‍ഡ് തന്നെയാണിത്.

സമകാലികരായ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതില്‍ ഏതെങ്കിലും ഒരു ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കപ്പെട്ടാല്‍ പോലും അടുപ്പിച്ച്‌ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസ് സ്വന്തമാക്കിയതിന്റെ അപൂര്‍വ നേട്ടം സ്വന്തമാക്കാനാകും.

തെലുങ്കിലെ യാത്ര, തമിഴിലെ പേരന്‍പ്, മലയാളത്തിലെ ഉണ്ട എന്നീ മൂന്ന് ചിത്രങ്ങളാണ് ഈ ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്നത്.

വൈഎസ് രാജശേഖര റെഡ്ഡി എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക കാലഘട്ടം പ്രമേയമാക്കുന്ന ‘യാത്ര’ ഫെബ്രുവരി 7 നാണ് തിയറ്ററുകളിലെത്തുന്നത്.

റിലീസിന് മുമ്ബേ പ്രേക്ഷകര്‍ സ്വീകരിച്ച തമിഴ് ചിത്രം പേരന്‍പ് ഫെബ്രുവരി 8നാണ് റിലീസിനെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയും ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Advertisement