മുണ്ടുമടക്കി മമ്മൂട്ടി; താര രാജാക്കന്മാരുടെ പുത്തന്‍ ഫോട്ടോ പങ്കുവെച്ച് നടി

199

സിനിമാ താരങ്ങളുടെ ഫോട്ടോയെല്ലാം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ക്കിടെ എത്തിയ ഫോട്ടോയാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് ചിത്രം വൈറല്‍ ആയത്. താര രാജാക്കന്മാര്‍ തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. മോഹന്‍ലാല്‍ അടക്കം ഉള്ള നടന്മാര്‍ ഇതിലുണ്ട്.

Advertisements

ചിത്രത്തില്‍ നാലു വയസ്സുള്ള അവതാരക ഹെസ്സ മെഹക്ക് തന്നെക്കുറിച്ചു തയാറാക്കിയ വിവരണം കേള്‍ക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ട്. മോഹന്‍ലാലിന്റെ ആ കൊച്ചുമിടുക്കിയുടെ സംസാരം ശ്രദ്ധയോടെ വീക്ഷിക്കുകയാണ് മമ്മൂട്ടിയും ബാബുരാജുമെല്ലാം. ഇതെല്ലാം ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

പുത്തന്‍ ഫോട്ടോയില്‍ മമ്മൂട്ടി മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്നത് കാണാം. മഴവില്‍ മനോരമയും താരസംഘടന അമ്മയും ചേര്‍ന്നു നടത്തുന്ന മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് 2023 ന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ നിന്നെടുത്ത ചിത്രമാണിത്. ഇടവേള ബാബു ആണ് ഷോ ഡയറക്ടര്‍. നിമിഷന്നേരം കൊണ്ടാണ് ഈ ഫോട്ടോ വൈറല്‍ ആയത്.

ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് മാസം ശനി, ഞായര്‍ ദിവസങ്ങളിലാകും മഴവില്‍ മനോരമയില്‍ ഈ ഷോ സംപ്രേക്ഷണം ചെയ്യുക. അമ്മയിലെ 120 ല്‍ പരം അംഗങ്ങളാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. നടി പ്രാചി തെഹ്ലാന്‍ ആണ് ഈ ഫോട്ടോ പുറത്തുവിട്ടത്.

Also Read:ഡയലോഗ് പറയാന്‍ സൗകര്യമില്ല, ആട്ടാനും ഡയലോഗ് പറയാനുമല്ലല്ലോ എന്നെ ഇവിടെ വിളിപ്പിച്ചത്, നിങ്ങളോട് പറഞ്ഞ കാര്യം ചെയ്താ മതി, അഭിമുഖത്തിനിടെ അവതാരകനോട് പൊട്ടിത്തെറിച്ച് കുളപ്പുള്ളി ലീല, പിന്നാലെ വമ്പന്‍ ട്വിസ്റ്റ്

ഇതിനൊപ്പം തന്നെ മറ്റു ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ ആരാധകര്‍ക്കിടെ ചര്‍ച്ചയായിരിക്കുകയാണ്. പൊന്നമ്മ ബാബു, ജോമോള്‍, ധന്യ േമരി വര്‍ഗീസ്, അനു സിത്താര, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ പെണ്‍പുലികളുടെ ഇവിടെ നിന്നും പകര്‍ത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertisement