ഡയലോഗ് പറയാന്‍ സൗകര്യമില്ല, ആട്ടാനും ഡയലോഗ് പറയാനുമല്ലല്ലോ എന്നെ ഇവിടെ വിളിപ്പിച്ചത്, നിങ്ങളോട് പറഞ്ഞ കാര്യം ചെയ്താ മതി, അഭിമുഖത്തിനിടെ അവതാരകനോട് പൊട്ടിത്തെറിച്ച് കുളപ്പുള്ളി ലീല, പിന്നാലെ വമ്പന്‍ ട്വിസ്റ്റ്

582

നാടകങ്ങളിലൂടെ സിനിമയിലേക്ക് വന്ന് പിന്നീട് ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. കാലങ്ങളായി മലയാള സിനിമയില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയാണ്.

Advertisements

സിനിമയില്‍ കോമഡി സീനിലൊക്കെ ധാരാളം അഭിനയിച്ച താരത്തിന് പക്ഷെ ജീവിതത്തില്‍ നേരിടേണ്ടി വന്നത് ദുഖങ്ങളായിരുന്നു. പലപ്പോഴും സിനിമയില്‍ നിന്ന് അവസരങ്ങള്‍ കുറഞ്ഞിരുന്നെന്നും, തനിക്ക് എന്തോ അസുഖമുണ്ടെന്ന രീതിയില്‍ ഏതോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞിരുന്നതായും കുളപ്പുള്ളി ലീല നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Also Read: മുടി നരച്ചാലും പോലീസ് വേഷം ചെയ്യും, ശരീരം മോശമാക്കാതെ കൊണ്ടുപോകുകയാണ് പുള്ളിക്കാരി, വാണിയുടെ മടങ്ങി വരവിനെ കുറിച്ച് ബാബുരാജ് പറയുന്നു

ഇപ്പോഴിതാ കുളപ്പുള്ളി ലീലയുടെ ഒരു രസകരമായ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മിക്ക സിനിമയിലും കാണിക്കുന്ന പ്ഫാ എന്ന ആട്ടുന്ന രംഗം ഒരിക്കല്‍ കൂടി കാണിക്കാമോ എന്ന് ചോദിക്കുകയായിരുന്നു അവതാരകന്‍.

നിങ്ങളെ നേരിട്ട് ആട്ടാന്‍ ഇരിക്കുവായിരുന്നുവെന്നും എന്നിട്ട് പിടിച്ച് കുതിരവട്ടത്തോ മറ്റോ കൊണ്ടുപോയി ഇടണമെന്നും കുളപ്പുള്ളി ലീല പറയുന്നു. തന്റെ ആട്ട് കേട്ട് നിങ്ങള്‍ തന്നെ പിന്നെ പറയും ആ തള്ളക്ക് ഒരു ലക്കും ലഗാനുമില്ലെന്നും കുളപ്പുള്ളി ലീല പറയുന്നു.

Also Read: നേരിട്ടത് ഒത്തിരി കളിയാക്കലുകളും വിമര്‍ശനങ്ങളും, റിമി ടോമിയെ മാറ്റിയത് ജീവിതത്തില്‍ വിജയിച്ച് കാണിക്കണമെന്ന വാശി, വൈറലായി പുതി വീഡിയോ

ആ തള്ള എവിടെ വെച്ച് ആര് എന്ത് പറഞ്ഞാലും ചെയ്യുമെന്ന് നിങ്ങള്‍ തന്നെ പറഞ്ഞുണ്ടാക്കുമെന്നും അവതാരകനോട് കുളപ്പുള്ളി ലീല പറഞ്ഞു. എന്നാല്‍ തന്നോട് ഒരു ഡയലോഗ് എങ്കിലും പറഞ്ഞു താ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ തനിക്ക് സൗകര്യമില്ലെന്നും ഡയലോഗ് പറഞ്ഞില്ലെങ്കില്‍ നീ തന്നെ കൊണ്ട് പറയിപ്പിക്കുമോ എന്നും ഡയലോഗ് പറയാനും ആട്ടാനുമല്ലല്ലോ തന്നെ വിളിച്ചതെന്നും കുളപ്പുള്ളി ലീല ദേഷ്യം അഭിനയിച്ചുകൊണ്ട് മറുപടി നല്‍കി.

പിന്നെ എന്തിനാണ് ഡയലോഗ് പറയാനും ആട്ടാനും തന്നോട് പറയുന്നത്. നിങ്ങളോട് പറഞ്ഞ കാര്യം മാത്രം ചെയ്താല്‍ മതിയെന്നും കൂടുതലൊന്നും ചെയ്യേണ്ടെന്നും കുളപ്പുള്ളി ലീല അവതാരകനോട് പറഞ്ഞു. അതിന് ശേഷം പ്ഫാ എന്ന് ആട്ടുകയും ചെയ്തു. ഇത് കേട്ടതോടെ ഞെട്ടിയിരിക്കുകയായിരുന്നു അവതാരകന്‍. പിന്നീട് ചിരിച്ചുകൊണ്ട് താന്‍ അഭിനയിച്ചതാണെന്ന് നടി അവതാരകനോട് പറയുകയും ചെയ്തു.

Advertisement