ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റി നിർത്താൻ ശ്രമിക്കില്ല; അന്നത്തെ സംഭവം ഞാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു; തുറന്ന് പറഞ്ഞ് മംമ്ത

313

2005ൽ മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടിയാണ് മംമ്ത മോഹൻദാസ്. സാധാരണ കണ്ട് വന്നിരുന്ന നായിക നടിമാരിൽ നിന്ന് വ്യത്യസ്തയായി വന്ന താരം തന്റെ സിനിമാ ജീവിതത്തിന്റെ 18ാം വർഷത്തിലാണ്. കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത മംമ്ത മലയാളവും കടന്ന് തമിഴിലും, തെലുങ്കിലും, കന്നഡയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അഭിനേത്രി എന്നതിലുപരി ഗായിക കൂടിയാണ് താരം. മംമ്ത എന്ന പേരിന് കാൻസറിന്റെ അതിജീവനത്തിന്റെ കഥയും പറയാനുണ്ടാകും. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ മംമ്തയെ തോല്പിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് തന്നെ പറയാം.

മംമ്തയുടെ തുറന്ന് പറച്ചിലുകൾ എല്ലാം തന്നെ വെള്ളിത്തിരക്ക് പുറത്തും ചർച്ചാവിഷയമാലവാറുണ്ട്. ഈയടുത്താണ് കുചേലൻ എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കാൻ വന്ന് കുറച്ച് സീനുകളിൽ മാത്രമാണ് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞുള്ളു എന്ന് താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ബിഹൈൻവുഡ്‌സിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും വന്നില്ല എന്നാണ് താരം പറഞ്ഞത്.

Advertisements

Also Read
പ്രീഡിഗ്രി മുതലുള്ള ബന്ധമായിരുന്നു; അവൾ പോയത് വലിയൊരു ദുര ന്ത മായി ജീവിതത്തിൽ; ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാനാകില്ല: ബിജു നാരായണൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; കുചേലന്റെ ഓഫർ വന്ന സമയത്ത് തമിഴിൽ ഞാൻ അപ്പോൾ ഒരു സിനിമയെ ചെയ്തിരുന്നുള്ളു. ഇത്രയും വർഷങ്ങളായി അക്കാര്യം ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ പ്രശ്‌നവുമുണ്ടാക്കിയിട്ടില്ല. അന്ന് അത് പരാതിപ്പെട്ട് പ്രതികരിച്ചിരുന്നെങ്കിൽ അനാവശ്യമായ കാര്യത്തിന് എനിക്ക് ആശങ്കപ്പെടേണ്ടി വന്നേനെ. ഞാൻ തിരിച്ച് ദുബായിൽ പോയി ചെയ്ത് കൊണ്ടിരുന്ന സിനിമയിൽ വർക്ക് ചെയ്തു. എന്റെ ഹൃദയത്തിൽ തൊട്ടത് രജിനി സർ വിളിച്ച് നന്ദി പറഞ്ഞപ്പോഴാണ്. സിനിമ കണ്ടപ്പോൾ പിറകിൽ നിന്നുള്ള എന്റെ രണ്ട് ഷോട്ടുകൾ മാത്രമേ ഉള്ളു. അത് നിരാശപ്പെടുത്തിയിരുന്നു.

ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റിനിർത്താൻ ശ്രമിക്കില്ല. പ്രത്യേകിച്ചും നടിമാരെ. പക്ഷെ കുഴപ്പമില്ല. ഞാൻ അത് നല്ല രീതിയിൽ കൈകാര്യം ചെയ്‌തെന്നും മംമ്ത തുറന്ന് പറഞ്ഞു. അതേസമയം മംമ്ത പറഞ്ഞത് നയൻതാരയെ കുറിച്ചാണെന്നാണ് ആരാധകർ പറയുന്നത്. കാരണം മംമ്ത പറഞ്ഞ പാട്ട് സീനിൽ നയൻതാരയെ കാണാം. ആ ചിത്രത്തിൽ നയൻതാരയും ഉണ്ടായിരുന്നു.

Also Read
‘പെപ്പെയെ പോലെ മെനകെട്ട നന്ദിയില്ലാത്തവർ ഇൻഡസ്ട്രിയിലുണ്ട്, പത്ത് ലക്ഷം അഡ്വാൻസ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തി; സിനിമയിൽ നിന്ന് പിന്മാറിയവനാണ്’: ജൂഡ് ആന്തണി

വികെപി സംവിധാനം ചെയ്യുന്ന ലൈവ് ആണ് മംമ്തയുടെ പുതിയ പടം. മംമ്തക്ക് പുറമേ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം ദിലീപുമൊത്തുള്ള ചിത്രം ചർച്ചയിലുണ്ടെന്നും. ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement