മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും ദിവ്യ ഉണ്ണി സഹകരിച്ചു; സെറ്റിൽ വാശി പിടിച്ച കാവ്യയോട് ഇറങ്ങി പോകാൻ പറഞ്ഞു: ലാൽ ജോസ്

23607

നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ നവ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽജോസ് സിനിമയിൽ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്യും മുൻപേ ലാൽജോസ് എന്ന സംവിധായകൻ വലിയ രീതിയിൽ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നു. തൻരെ ആദ്യ ചിത്രത്തിലേക്ക് നായികയായി ദിവ്യ ഉണ്ണി എത്തിയതിനെ കുറിച്ച് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ.

താൻ, 1998ൽ ഒരുക്കിയ ഒരു മറവത്തൂർ കനവ്. ചിത്രത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു നായിക. പക്ഷെ ആദ്യം അങ്ങനെ ആയിരുന്നില്ല. ചിത്രത്തിൽ നായികയായി ഞാൻ മനസ്സിൽ കണ്ടത് മഞ്ജു വാര്യരെ ആയിരുന്നു. ആദ്യം സമ്മതിച്ചിരുന്നു, പക്ഷെ പിന്നീട് മഞ്ജു ചില കാരണങ്ങളാൽ ആ ചിത്രത്തിൽ നിന്നും പിന്മാറി. ആ സമയത്ത് എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യ ഉണ്ണിയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോൾ സ്വീകരിച്ചു എന്ന് സംവിധായകൻ പറയുന്നു.

Advertisements

അത് ദിവ്യയുടെ സിനിമാ കരിയറിനെ തന്നെ ഗുണം ചെയ്യുന്ന തീരുമാനവുമായി എന്ന് ലാൽ ജോസ് പറയുന്നു. തന്റെ ആദ്യ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയതിന് പിന്നിലും ഒരു കഥയുണ്ട്. അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്.

ALSO READ- ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റി നിർത്താൻ ശ്രമിക്കില്ല; അന്നത്തെ സംഭവം ഞാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു; തുറന്ന് പറഞ്ഞ് മംമ്ത

സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ നായകൻ ആക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ലെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞതെന്നും ലാൽ ജോസ് പറയുന്നു.

പിന്നീട് ഇതുപോലെ മമ്മൂട്ടി വാശി പിടിച്ച സമയത്തൊക്കെ അതേ വാശിയിൽ താനും തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസിൽ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നെന്നാണ് സംവിധായകൻ പറയുന്നത്.

ALSO READ-‘പെപ്പെയെ പോലെ മെനകെട്ട നന്ദിയില്ലാത്തവർ ഇൻഡസ്ട്രിയിലുണ്ട്, പത്ത് ലക്ഷം അഡ്വാൻസ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തി; സിനിമയിൽ നിന്ന് പിന്മാറിയവനാണ്’: ജൂഡ് ആന്തണി

കൂടാതെ, തന്റെ ക്ലാസ്സ്‌മേറ്റ്‌സ് ചിത്രത്തിൽ രാധിക ചെയ്ത റസിയ എന്ന കഥാപാത്രം തനിക്ക് ചെയ്യണം എന്ന് പറഞ്ഞ് കാവ്യ വാശിപിടിച്ചിരുന്നു, ആ കഥാപാത്രത്തിനാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം എന്നും അത് തനിക്ക് വേണമെന്നും കാവ്യ വാശിപിടിച്ചു കരയുകയായിരുന്നു. ഒടുവിൽ താര എന്ന വേഷം ചെയ്യാൻ നിനക്ക് കഴിയില്ലെങ്കിൽ ഇറങ്ങി പോകാൻ പറഞ്ഞതിന് ശേഷമാണ് അത് ചെയ്യാമെന്ന് കാവ്യാ സമ്മതിച്ചതെന്നും ലാൽ ജോസ് വെളിപ്പെടുത്തി.

Advertisement