ഞങ്ങൾ ആ ട്രെയിനിങ്ങ് മുളയിലെ നുള്ളി; കുടുംബിനിയാകാൻ കുക്ക് ചെയ്യേണ്ട് ആവശ്യമില്ല; മനസ്സ് തുറന്ന് നിഖില വിമൽ

457

2009 ൽ ഭാഗ്യദേവത എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് നിഖില വിമൽ. തുടർന്ന് ദിലീപ് നായകനായ ലൗ 24*7 ലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തന്റെ നിലപാടുകൾക്കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്ന താരം കൂടിയാണ് നിഖില വിമൽ. മലബാറിലെ വിവാഹങ്ങളിൽ സ്ത്രീകളെയും, പുരുഷന്മാരെയും വേർത്തിരിച്ച് കാണുന്നു എന്ന നിഖിലയുടെ പരാമർശം വളരെ അധികം വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ വനിതക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. നല്ല കുടുംബിനി ആകാനുള്ള ട്രെയിനിങ്ങ് ഒക്കെ തുടങ്ങിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ; കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങൾ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും.”

Advertisements

Also Read
മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും ദിവ്യ ഉണ്ണി സഹകരിച്ചു; സെറ്റിൽ വാശി പിടിച്ച കാവ്യയോട് ഇറങ്ങി പോകാൻ പറഞ്ഞു: ലാൽ ജോസ്

നല്ല ഭാര്യയാക്കാനുള്ള ട്രെയ്നിങ് തുടങ്ങിയെങ്കിലും ഞങ്ങൾ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാൽ മാറിയ കാലത്തെ പെൺകുട്ടികളെ കുറിച്ചു ഞങ്ങൾ മറുപടി കൊടുക്കും. എനിക്ക് കേട്ടാൽ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് ‘നിന്നെ കല്യാണം കഴിക്കാൻ പോകുന്നയാളിന്റെ ഭാഗ്യം…’ എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീർന്നു. കുടുംബിനിയാകാൻ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ. വിവാഹം കഴിക്കുന്നെങ്കിൽ അതു പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോൾ പ്രണയമൊന്നുമില്ല.

നായികയാകണം എന്നല്ല, നല്ല കാരക്ടർ റോളുകൾ ചെയ്യണം എന്നാണു എന്റെ മോഹം. നായികയ്ക്കു പലപ്പോഴും പെർഫോം ചെയ്യാനുള്ള സാധ്യതകൾ ലിമിറ്റഡ് ആകും എന്നാണ് താരം പറയുന്നത്. അതേസമയം, ഇന്നസെന്റ്, കെപിഎസിലളിത എന്നിവർക്കൊപ്പം തുടക്കകാലത്ത് അഭിനയിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമേ ഉള്ളു. ഞാനൊക്കെ വലുതായി എന്ന് പറഞ്ഞ് ഇന്നസെന്റ് അങ്കിൽ കളിയാക്കിയിട്ടുണ്ട്.

Also Read
ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റി നിർത്താൻ ശ്രമിക്കില്ല; അന്നത്തെ സംഭവം ഞാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു; തുറന്ന് പറഞ്ഞ് മംമ്ത

അയൽവാശിയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങിെൈക്കാണ്ടിരിക്കുന്നത്. താരം ആണ് നിഖിലയുടേതായി അണിയറയിൽ പുറത്തിറങ്ങാനുള്ളത്.

Advertisement