കുഞ്ഞുറങ്ങുമ്പോഴാണ് പഠിക്കാൻ സമയം കിട്ടുന്നത്; കരിയറിനും സ്വപ്നങ്ങൾക്കും ഒരിക്കലും പ്രസവം തടസമാകരുത്: സോനു സതീഷ്

552

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയൽ നടി സോനു സതീഷ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരം ആയി മാറുകുക ആയിരുന്നു.

സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സോനു. നിരവധി നൃത്ത പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. അടുത്തിടെ താരത്തിന് കുഞ്ഞും ജനിച്ചിരുന്നു. ഇപ്പോൾ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും നൃത്തത്തിനും ഇടവേള നൽകിയിരിക്കുക ആണ് താരം.

ALSO READ- മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും ദിവ്യ ഉണ്ണി സഹകരിച്ചു; സെറ്റിൽ വാശി പിടിച്ച കാവ്യയോട് ഇറങ്ങി പോകാൻ പറഞ്ഞു: ലാൽ ജോസ്

താൻ ഇനി മകൾ സ്‌കൂളിൽ പോകാറായിട്ടേ അഭിനയ ലോകത്തേക്ക് ഉള്ളൂവെന്ന് പറയുകയാണ് സോനു. ഇപ്പോൾ നൃത്തത്തിൽ താരം പിഎച്ച് ഡി ചെയ്യുകയാണ്. ഒരു നടിയെ സംബന്ധിച്ചും സ്ത്രീയെ സംബന്ധിച്ചും കരിയറിനും സ്വപ്നങ്ങൾക്കും ഒരിക്കലും പ്രസവവും വിവാഹവും തടസമാകരുതെന്നാണ് സോനു പറയുന്നത്.

എല്ലാം തുല്യമായി കൊണ്ടു പോകണം. ബോയ്മാക്സ് പഠിച്ച തനിക്ക് എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയതാണ്. അത് വേണ്ടെന്ന് വച്ചിട്ടാണ് ആർട്സ് എടുക്കുന്നത്. തന്നെ സംബന്ധിച്ച് കല അത്രയ്ക്ക് ഇഷ്ടമാണ്. അമ്മ ഹോമിയോ ഡോക്ടറായിരുന്നെന്നും എല്ലാ കാര്യത്തിലും അമ്മ ആയിരുന്നു കൂടെ ഉണ്ടായിരുന്നതെന്നും സോനു പറയുന്നു. അച്ഛൻ നേവിയിലായിരുന്നു അന്ന്.

ALSO READ- പ്രീഡിഗ്രി മുതലുള്ള ബന്ധമായിരുന്നു; അവൾ പോയത് വലിയൊരു ദുര ന്ത മായി ജീവിതത്തിൽ; ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാനാകില്ല: ബിജു നാരായണൻ

തനിക്ക് ഇപ്പോൾ കുഞ്ഞുറങ്ങുമ്പോഴാണ് പഠിക്കാനും ഡാൻസ് പ്രാക്ടീസിനും സമയം കിട്ടുന്നതെന്നും താരം പറയുന്നു. അതേസമയം, സോനുവിനൊപ്പം അവൾ പഠിക്കാനിരിക്കുമ്പോൾ അജയും കൂട്ടിനുണ്ടാകും. വളരെ സന്തോഷത്തിൽ തന്റെ അക്കാദമിക് ലൈഫും പേഴ്സണൽ ലൈഫും മുന്നോട്ട് കൊണ്ടു പോവുകയാണെന്ന് സോനു പറയുന്നു.

Advertisement