Home Entertainment Celebrities

ഞാൻ തെറ്റ് ചെയ്യുന്നില്ല; അത്‌കൊണ്ട് അതിനെ കുറിച്ച് വിശദ്ധമാക്കേണ്ട ആവശ്യവും ഇല്ല; നാഗചൈതന്യ വിഷയത്തിൽ ശോഭിതക്ക് പറയാനുള്ളത്‌

608

തെന്നിന്ത്യൻ സിനിമാ ലോകത്തിലെ പുതിയെ സെൻസേഷനായി മാറുന്ന താരമാണ് ശോഭിത ധൂലിപാല. മലയാളത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ചിട്ടുള്ള താരം, ബോളിവുിലും മറ്റുമായി തന്റെ അഭിനയ മികവ് പുറത്തെടുത്ത് കഴിഞ്ഞു. മണിരത്‌നത്തിന്റെ പാൻ ഇന്ത്യൻ ചിത്രമായ പൊന്നിയിൻ സെൽവനിലും ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ നാഗചൈതന്യയും,താനും തമ്മിലുള്ള ഗോസിപ്പിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; യാതൊരു അറിവുമില്ലാതെ സംസാരിക്കുന്നവർക്ക് മറുപടി നൽകേണ്ടതില്ല എന്നാണ് തോന്നുന്നത്. ഞാൻ തെറ്റൊന്നും ചെയ്യുന്നില്ല. അതിനാൽ യാതൊന്നും വിശദമാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ പണിയല്ല”

Advertisements

Also Read
കുഞ്ഞുറങ്ങുമ്പോഴാണ് പഠിക്കാൻ സമയം കിട്ടുന്നത്; കരിയറിനും സ്വപ്നങ്ങൾക്കും ഒരിക്കലും പ്രസവം തടസമാകരുത്: സോനു സതീഷ്

യാതൊരു അറിവുമില്ലാത്ത കാര്യങ്ങൾ എഴുതുന്നതിന് പകരം സ്വന്തം ജീവിതത്തിൽ ഫോക്കസ് ചെയ്യണമെന്നും ശോഭിത പറയുന്നുണ്ട്. ”വ്യക്തത വരുത്തുന്നതിന് പകരം പകുതി അറിവുവച്ച് ആളുകൾ എഴുതുകയാണ്. അവനവന്റെ ജീവിതത്തിൽ ഫോക്കസ് ചെയ്യുക. ശാന്തമായിരിക്കുക. നല്ലൊരു വ്യക്തിയാകാൻ ശ്രമിക്കുക” എന്നായിരുന്നു ശോഭിത പറഞ്ഞത്.

അതേസമയം ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസം നാഗചൈതന്യയും പ്രതികരിച്ചിരുന്നു. എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്തെ ഒരാളെ അവർ ഇതിലേക്ക് കൊണ്ടുവരും. തലക്കെട്ട് ഉണ്ടാക്കാൻ മാത്രമാണ് അവർ അത് ചെയ്യുന്നത്. ആ വ്യക്തിയോട് കാണിക്കുന്ന അനാദരവ് ആണ് അതെന്നാണ് താരം പ്രതികരിച്ചത്.

Also Read
ഞങ്ങൾ ആ ട്രെയിനിങ്ങ് മുളയിലെ നുള്ളി; കുടുംബിനിയാകാൻ കുക്ക് ചെയ്യേണ്ട് ആവശ്യമില്ല; മനസ്സ് തുറന്ന് നിഖില വിമൽ

അതേസമയം നിരവധി ചിത്രങ്ങളാണ് ശോഭിത.ുടേതായി പുറത്ത് ഇറങ്ങാൻ ഉള്ളത്. അനുരാഗ് കശ്യപ് ഒരുക്കിയ രമൺ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിലേക്ക് എത്തുന്നത്. ആമസോൺ പ്രൈം സീരീസായ മെയ്ഡൻ ഇൻ ഹെവനിലൂടെ ശോഭിത താരമായി മാറുകയായിരുന്നു

Advertisement