മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഒക്കെ ഓരോരുത്തരുടെയും ചോയ്‌സ് ആണ്, അതേ മറ്റുള്ളവർക്ക് ശല്യം ആകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം: നിഖില വിമൽ

393

വളരെ പെട്ടന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. ബാലതാരമായി ആയിരുന്നു നിഖില വിമൽ മലയാള സിനിമയിലേക്ക് എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് നടി സിനിമയിലേക്ക് വരുന്നത്.

ദിലീപിന്റെ നായികയായി ലവ് 24×7 ൽ അഭിനയിച്ചതോടെയാണ് നടിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് മികച്ച ഒരു പിടി വേഷങ്ങളിലൂടെയും സിനിമകളിലൂടെയും നിഖില മലയാളികളുടെ മനം കവരുക ആയിരുന്നു. അതേ സമയം ഒരഭിമുഖത്തിൽ ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം. ഇപ്പോളിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നടി പറയുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യം ഈകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം.

Also Read
മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും ദിവ്യ ഉണ്ണി സഹകരിച്ചു; സെറ്റിൽ വാശി പിടിച്ച കാവ്യയോട് ഇറങ്ങി പോകാൻ പറഞ്ഞു: ലാൽ ജോസ്

ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും നിഖില പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ: സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടത്. മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് നിഖില പറയുന്നത്.

അതേസമയം, താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില പറയുന്നുണ്ട്. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ചെയ്തത്.

ഇതിൽ ഒരു വരി മാത്രം അടർത്തിയെടുത്ത് വെറുതെ വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണ് എന്നാണ് നിഖില പറഞ്ഞത്.

Also Read
ഞാൻ തെറ്റ് ചെയ്യുന്നില്ല; അത്‌കൊണ്ട് അതിനെ കുറിച്ച് വിശദ്ധമാക്കേണ്ട ആവശ്യവും ഇല്ല; നാഗചൈതന്യ വിഷയത്തിൽ ശോഭിതക്ക് പറയാനുള്ളത്‌

Advertisement