അയാൾ കാരവാനിൽ വന്നിരുന്നു, രണ്ട് മണിക്കൂർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ തരാം എന്ന് പറഞ്ഞു: അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഷിക അശോകൻ

1726

സെലിബ്രേറ്റികൾ ആയാലും വളർന്നു വരുന്ന താരങ്ങൾ ആയാലും ഇന്ന് ആരാധകർക്ക് ഇടയിൽ തങ്ങളുടെ സ്വീകാരത വർദ്ധിപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകലെ ആണ് അതുകൊണ്ട് തന്നെ ഇന്ന് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന നിരവധി താരങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. ഓരോരുത്തരും ഓരോ രീതിയിലാണ് സോഷ്യൽ മീഡിയയിലേക്ക് കടന്നു വരികയും അതിനെ തങ്ങൾക്ക് അനുകൂലമായ രീതിയിയിൽ വിനിയോഗിക്കുകയും ചെയ്യുന്നത്.

അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിളങ്ങിനിൽക്കുന്ന മേഖലാ എന്ന് പറയുന്നത് ഫോട്ടോ ഷോട്ടുകൾ തന്നെയാണ്. ടിക് ടോക് പോലെയുള്ള മീഡയകളിലൂടെ എത്തി ഇന്ന് മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒക്കെ സജീവമായി നിലനിൽക്കുന്ന ധാരാളം താരങ്ങളുണ്ട്. അവർക്കൊക്കെ തങ്ങളുടെ കരിയറിൽ ശോഭിക്കുവാൻ ഏറ്റവും വലിയ സാധ്യത തുറന്നു കൊടുത്തതും ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

Advertisements

അത്തരത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഷിക അശോകൻ. പ്ലസ് സൈസ് മോഡലുകളും സീറോ സൈസ് മോഡലുകളും സജീവമായി തന്നെ നിലനിൽക്കുന്ന ഫോട്ടോഷൂട്ട് രംഗത്ത് തന്റേതായ വ്യക്തിത്വവും വ്യത്യസ്ത തയും കൊണ്ട് വേറിട്ട് നിൽക്കുവാനാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്.

Also Read
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഒക്കെ ഓരോരുത്തരുടെയും ചോയ്‌സ് ആണ്, അതേ മറ്റുള്ളവർക്ക് ശല്യം ആകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം: നിഖില വിമൽ

മറ്റു മോഡലുകൾ പങ്കുവെയ്ക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും മറ്റും പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
കൂടുതലും പ്രകൃതിയുടെ മനോഹാരിതയിൽ ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്.

ഗ്ലാമറിന് പ്രാധാന്യം നൽകുന്നതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മോശം രീതിയിൽ ഉള്ള കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. അതേ സമയം ഹ്രസ്വ ചിത്രങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും വൻ പ്രേക്ഷക പ്രീതി നേടുവാൻ താരത്തിന് സാധിച്ചു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായിരുന്നു അഷിക. അഷിക നായികയായി അരങ്ങേറുന്ന പുതിയ ചിത്രം മിസ്സിങ്ങ് ഗേൾ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. മിസ്സിങ്ങ് ഗേൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഷികക്കൊപ്പം നടി സഞ്ജു സോമനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെയാണ് അഷിക ഇൻഡസ്ട്രിയിൽ എത്തിയത്. പാരമ്പര്യം ഉള്ളവർ വന്നിട്ട് പോലും ഇവിടെ നിലനിന്ന് പോകാൻ പ്രയാസപ്പെടുന്നു. അപ്പോൾ പിന്നെ ഞങ്ങളെ പോലുള്ളവരുടെ കാര്യം പറയാനുണ്ടോ. എന്നെ സംബന്ധിച്ച് സോഷ്യൽ മീഡിയയാണ് എന്നെ എന്തെങ്കിലും ഒക്കെ ആക്കിയത്.

ഇപ്പോൾ സിനിമയിൽ ഒരു തുടക്കം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഞാൻ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. ഒരിക്കലും ഒരു അഭിനേത്രി ആകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. മൂന്ന് വർഷം മുൻപ് വരെയും എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇതൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും മോശമായി ഡ്രസ്സ് ചെയ്യുന്ന പെൺകുട്ടിയായിരുന്നു ഞാൻ, സ്‌കൂളിലൊക്കെ ഫ്രണ്ട്സ് എപ്പോഴും കളിയാക്കും.

Also Read
ഞാനൊരിക്കലും മറ്റൊരു ആർട്ടിസ്റ്റിനെ മാറ്റി നിർത്താൻ ശ്രമിക്കില്ല; അന്നത്തെ സംഭവം ഞാൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു; തുറന്ന് പറഞ്ഞ് മംമ്ത

കോളേജിൽ സെക്കന്റ് ഇയർ ആയപ്പോഴാണ് എന്റെ അപ്പിയറൻസിൽ എല്ലാം മാറ്റം വരാൻ തുടങ്ങിയത്. അത് എങ്ങിനെ വന്നു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഇൻഡസ്ട്രിയിൽ ഒരു തുടക്കകാരിയായി വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. മിസ്സിങ് ഗേൾ എന്ന ഈ സിനിമയ്ക്ക് ശേഷം എനിക്കൊരു തമിഴ് സിനിമ വന്നിരുന്നു. എന്നെ വിളിച്ച കാസ്റ്റിങ് കോർഡിനേറ്റർ പറയുന്നത് സമാന്തയെ ഇന്റസ്ട്രിയിലേക്ക് കൊണ്ടുവന്നത് താനാണെന്നാണ്.

പക്ഷെ ഇയാളെ ഇന്റസ്ട്രിയിൽ ആർക്കും അറിയില്ല എന്നതാണ് സത്യം. അയാളുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംവിധായകൻ എ സി മുഗിൽ സർ ആണെന്ന് പറഞ്ഞ് ഒരാളെ ഇയാൾ എനിക്കൊരു കോൾ തന്നിരുന്നു. ഇന്റസ്ട്രിയിൽ എല്ലാവരുമായി നല്ല ബന്ധമആണ്, സംവിദായകൻ ലോകേഷ് കനകരാജിനെ കാണാൻ പോകുകയാണ് എന്നൊക്കെയാണ് ഇയാൾ ഫോണിലൂടെ പറയുന്നത്.

അത്രയധികം അയാളെന്നെ കൺവിൻസ് ചെയ്തു. എത്ര എജ്വുക്കേറ്റഡ് ആണ് എന്ന് പറഞ്ഞാലും ഒരു സെക്കന്റിൽ നമ്മളും അത് വിശ്വസിച്ച് പോകും. ഞാൻ വിശ്വസിച്ചു. ഞാൻ ഷൂട്ടിന് പോയി ഒരു ദിവസം കാരവാനിൽ വന്നിരുന്നു, അഷിക ഒരു രണ്ട് മണിക്കൂർ കണ്ണടച്ചു തന്നാൽ 25 ലക്ഷത്തിന്റെ കാർ ഒരു മാസത്തിനകം ഞാൻ എത്തിക്കാം എന്ന്. ആ ഒരു നിമിഷം എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല.

Also Read
മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും ദിവ്യ ഉണ്ണി സഹകരിച്ചു; സെറ്റിൽ വാശി പിടിച്ച കാവ്യയോട് ഇറങ്ങി പോകാൻ പറഞ്ഞു: ലാൽ ജോസ്

ദേഷ്യമല്ല, ഒരു തരം സഹതാപം ആണ് തോന്നുന്നത്. നല്ല ഒരടി കൊടുത്ത് ഇറങ്ങി വരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. അത്രയധികം പാഷനോടെയും ആഗ്രഹത്തോടെയും ആണ് ഒരു സിനിമ ചെയ്യാൻ വന്നിരിയ്ക്കുന്നത്. ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾ തന്നെ ഇങ്ങനെ പെരുമാറുമ്പോവാണ് കഷ്ടം. ഏറ്റവും വലിയ വൈരുധ്യം എന്താണെന്ന് വച്ചാൽ, സിനിമയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന, അതിന് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച ആരും ഇങ്ങനെ മോശമായി പെരുമാറില്ല.

സിനിമയിൽ എങ്ങും എത്താത്ത ലൊട്ട് ലൊടുക്ക് സാധനങ്ങളാണ് ഇത്രയും മോശമായി പെരുമാറുന്നത്. ആ ഉള്ളവർ കാരണം ഇന്റസ്ട്രിയ്ക്ക് മൊത്തം ചീത്തപ്പേരാണ്. സിനിമ ഞാൻ നിവൃത്തികേട് കൊണ്ട് ചെയ്യുന്നതല്ല. പണത്തിനോ പ്രശസ്തിയ്ക്കോ വേണ്ടി ചെയ്യുന്നതല്ല. ഇത് എന്റെ സ്വപ്നമാണ്, പാഷനാണ്. എന്റെ അമ്മ എന്നെ ഇങ്ങനെ അല്ല എന്നെ വളർത്തിയത്. ഇത്തരം കാര്യം ഉൾകൊള്ളാൻ എനിക്ക് പ്രയാസം ഉണ്ട്.

ദയവ് ചെയ്ത് എന്നോട് ഇത്തരം കാര്യം സംസാരിക്കരുത് എന്ന് പറഞ്ഞപ്പോൾ അയാൾ തിരിച്ച് പറഞ്ഞത് ഇതൊക്കെ എന്ത് കുറച്ച് കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് പോകുന്ന ശരീരമല്ലേ എന്ന്. വീണ്ടും അയാളുടെ ഉപദ്രവം തുടർന്നു. മെന്റലി ടോർച്ചർ ചെയ്യുകയാണ്. ബുദ്ധിമുട്ട് സഹിക്കാൻ പറ്റാതെ അവിടെയുള്ള ഒന്ന് രണ്ട് അസിസ്റ്റന്റ് ഡയരക്ടേഴ്സിനോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.

അതിന് ശേഷം അവർ എനിക്ക് കുറച്ച് സെക്യൂരിറ്റി തന്നു. സെക്കന്റ് ഷെഡ്യൂൾ ആയപ്പോഴേക്കും അയാൾ വന്നില്ല. ഷൂട്ടിങ് പാക്കപ് ആവുന്ന ദിവസം വന്നു. ലൊക്കേഷനിൽ വച്ച് എന്നെ അധികാരത്തിൽ അഷിക ഇവിടെ വരൂ എന്ന് പറഞ്ഞ് വിളിച്ചു. ഞാൻ മൈന്റ് ചെയിതില്ലെന്നും നടി വ്യക്തമാക്കുന്നു.

Also Read
ഞങ്ങൾ ആ ട്രെയിനിങ്ങ് മുളയിലെ നുള്ളി; കുടുംബിനിയാകാൻ കുക്ക് ചെയ്യേണ്ട് ആവശ്യമില്ല; മനസ്സ് തുറന്ന് നിഖില വിമൽ

Advertisement