എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് ക്യാമറയ്ക്ക് മുന്നിൽ ചെയ്യേണ്ടതില്ല: മുഖത്ത് തുണിയിട്ടോ നാണക്കേടായോ ജീവിക്കേണ്ട കാര്യവുമില്ല: തുറന്നടിച്ച് സ്വാസിക

395

സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി കൈയ്യടി നേടുന്ന അപൂർവ്വം നടിമാരിൽ ഒരാളാണ് മലയാളത്തിന്റെ താര സുന്ദരി സ്വാസിക വിജയ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ എത്തിയ താരം വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് അഭിനയ രംഗത്ത് എത്തുന്നത്. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെ ആണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.

പിന്നട് മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയ സ്വാസിക രണ്ട് മേഘലകളിലും തന്റേതായ ഒരു ഇടം നേടിയെടുത്ത താര കൂടിയാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറ സാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരമായി വളർന്നു. നാടൻ പെൺകുട്ടിയെന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ കിട്ടിയിരുന്നത് എങ്കിലും ചതുരം എന്ന സിനിമയിലൂടെ അതീവ ഗ്ലാമർ വേഷങ്ങളിലേക്കും നടി എത്തുച്ചേർന്നു.

Advertisements

അവതാരകയായും മറ്റു റിയാലിറ്റി ഷോകളിൽ പങ്കെടുത്തും സീരിയൽ രംഗത്തും ഒക്കെയായി ദൃശ്യ മാധ്യമ രംഗത്തും നടി സജീവമായി. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. അതേ സമയം ചതുരം സിനിമ ഇറങ്ങി ഇപ്പോൾ വരെ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകൾ വന്നോണ്ട് ഇരിക്കുന്നുണ്ടെന്നാണ് നടി ഇപ്പോൾ പറയുന്നത്.

Also Read
ഞാൻ തെറ്റ് ചെയ്യുന്നില്ല; അത്‌കൊണ്ട് അതിനെ കുറിച്ച് വിശദ്ധമാക്കേണ്ട ആവശ്യവും ഇല്ല; നാഗചൈതന്യ വിഷയത്തിൽ ശോഭിതക്ക് പറയാനുള്ളത്‌

കമന്റുകൾക്ക് റിയാക്റ്റ് ചെയ്തുള്ള വീഡിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ഈയൊരു ടോപ്പിക്കിൽ വേണമെങ്കിൽ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി. സിനിമയുടെ ട്രെയിലർ വന്ന സമയം മുതൽ ഇപ്പോൾ വരെയുള്ള കാര്യങ്ങളിൽ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകൾ ചേർത്ത് വീഡിയോ ചെയ്യാമെന്ന് കരുതിയെന്നാണ് സ്വാസിക പറഞ്ഞത്. അവാർഡിന് ശേഷമാണ് മികച്ച സിനിമകൾ കിട്ടുന്നത്.

അവാർഡിന് ശേഷം മികച്ച സിനിമകൾ തന്നെ വന്ന് കൊള്ളണമെന്നില്ല. അവാർഡ് കിട്ടിയതിന് ശേഷം അതേപോലെ ഒരു അവസരം കിട്ടുന്നില്ലെന്ന് ചിലരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയൊരു പോയന്റിലാണ് ഈ സ്‌ക്രിപ്റ്റ് കിട്ടിയത്. ഇപ്പോൾ ഭയങ്കര ഓപ്പണാണ് എല്ലാവരും. ബോയ്ഫ്രണ്ട് ഉണ്ടായി കഴിഞ്ഞാൽ ഡേറ്റിംഗിന് പോവുന്നതൊക്കെ സർവ്വസാധാരണം ആണ്.

എനിക്ക് അത്തരത്തിലൊരു താൽപര്യമുണ്ടെങ്കിൽ അത് ക്യാമറയ്ക്ക് മുന്നിൽ അത്രയും പേരുടെ മുന്നിൽ ചെയ്യേണ്ടതില്ല. ഇത്രയും കഷ്ടപ്പെട്ട്, മേക്കപ്പിട്ട്, ഡയലോഗ് പഠിച്ച് ഇതൊക്കെ ചെയ്യേണ്ട കാര്യമില്ല. സ്‌ക്രിപ്റ്റ് ഡിമാൻഡ് ചെയ്തത് കൊണ്ടാണ് അങ്ങനെയുള്ള സീനുകൾ വന്നത്. സിനിമ എന്ന് പറയുന്നത് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനമാണ്.

ഈ പറഞ്ഞത് പോലെയുള്ള അവിഹിതം, കൊ ല പാ തകം, പ്രേമം, വിവാഹം ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ്, അതിലുള്ള കുറച്ച് നെഗറ്റീവ് കാര്യങ്ങളൊക്കെ നമ്മൾ സിനിമയിലൂടെ കാണിക്കുകയാണ്. എപ്പോഴും ഹാപ്പി എൻഡിംഗ്, ഫീൽഗുഡ് മാത്രമല്ലല്ലോ.

സൊസൈറ്റിയിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ കാണിക്കുമ്പോൾ അതിലെ ബെസ്റ്റ് മാത്രമേ ജീവിതത്തിലേക്ക് എടുക്കാവൂ, ഇങ്ങനെയുള്ള സിനിമ കാണുന്നതിൽ തെറ്റില്ല. ഒരു ലവ് മേക്കിംഗ് സീൻ കണ്ടു എന്ന് വെച്ച് മുഖത്ത് തുണിയിട്ടോ നാണക്കേടായോ ജീവിക്കേണ്ട കാര്യമില്ലെന്നും സ്വാസിക പറയുന്നു.

Also Read
അയാൾ കാരവാനിൽ വന്നിരുന്നു, രണ്ട് മണിക്കൂർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ തരാം എന്ന് പറഞ്ഞു: അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഷിക അശോകൻ

Advertisement