അവരങ്ങനെ എറിയട്ടെ! മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളുവെന്ന് വീണ നായർ

89

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസൺ മലയാളം രണ്ടിലെ മത്സരാർത്ഥിയായ എത്തിയതോടെ വീണ നായർക്ക് ആരാധകരും കൂടുകയായിരു്നനു. . സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമണ്ട്.

Advertisements

ALSO READ

പെക്കിൾ കാണിച്ച് സാരിയുടുത്തതിന് മോശം കമന്റിട്ട വിരുതന് വായടപ്പിയ്ക്കുന്ന മറുപടി കൊടുത്ത് ഹെലൻ ഓഫ് സ്പാർട്ട

ഇപ്പോഴിതാ വീണയുടെ വാക്കുകളാണ് ശ്രദ്ധയ്ക്കപ്പെടുന്നത്. സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോൾ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിച്ചാൽ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവുമെന്നാണ് വീണ പറയുന്നത്. നെഗറ്റീവ് പറയുന്നവർ എല്ലായിടത്തും ഉണ്ടാകും. മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളു എന്ന് പണ്ടുള്ളവർ പറയുന്നത് പോലെയാണ്. അവരങ്ങനെ എറിയട്ടെ. നമ്മളത് ശ്രദ്ധിക്കാൻ പോവുകയേ വേണ്ട. നെഗറ്റീവ് കമന്റുകൾ കണ്ട് തകർന്ന് പോവുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരാണ് ഇങ്ങനെ മിനക്കെട്ട് കമന്റുകളുമായി വരുന്നതെന്ന് ഞാൻ അവരോട് പറയാറുണ്ട്.

ഒരുപാട് ചെയ്ത് തീർക്കാൻ ഉള്ളപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ നിൽക്കേണ്ടതില്ല. ജീവിതം വളരെ ഹ്രസ്യമല്ലേ. സ്വപ്നങ്ങലൊന്നും ബാക്കി വെച്ചിട്ട് ജീവിതത്തോട് വിട പറയാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. അതുകൊണ്ട് പറ്റാവുന്ന അത്രയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണിപ്പോൾ. അതിനിടയിൽ ഇതൊക്കെ ചിന്തിക്കാൻ എവിടെയാണ് നേരം. എന്നെ ഒന്നും ബാധിക്കാതെ വിട്ടു കളയുകയാണ് തന്റെ പതിവ്. ഭർത്താവ് കണ്ണൻ വിദേശത്താണ്. മകൻ അമ്പൂച്ചനൊപ്പം വീണ കൊച്ചിയിലാണ്. ഭർത്താവിന്റെ കുടുംബവും തന്റെ സഹോദരനും കുടുംബവുമൊക്കെ സുഖമായിട്ടിരിക്കുകയാണ്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വീണ നായർ. ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു നടി. ഇതിലൂടെയാണ് താരത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്ക് വെച്ച് കിടിലൻ മേക്കോവർ ആയി എത്തിയിരുന്നു.

ALSO READ

ഗുരുസാറുമായുള്ള കോമ്പിനേഷൻ സീൻ ഒറ്റ ടെയ്ക്കിൽ സംഭവിച്ചതാണ് ; തുറന്ന് പറഞ്ഞ് മിന്നൽ മുരളിയിലെ ഉഷ

ഷോയിലെ വളരെ ഇമോഷണലായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വീണ. ഭർത്താവിനെയും മകനെയും പിരിഞ്ഞിരിക്കുന്നതിന്റെ വേദന പലപ്പോഴും വീണ പങ്കുവെച്ചിരുന്നു. ഷോയിൽ നിന്നും തിരികെ എത്തിയ താരം കിടിലൻ മേക്കോവർ നടത്തി അരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ നെഗറ്റീവ് കമന്റുകൾ നടിക്കെതിരെ ഊർജിതമായിരുന്നു. ഷോയ്ക്ക് ശേഷമാണ് തനിക്ക് ഇത്തരത്തിൽ മോശം കമന്റുകൾ വരുന്നതെന്നും എന്നാൽ അതിനൊന്നും താരം പ്രാധാന്യം കൊടുക്കാറില്ലെന്നുമാണ് പറയുന്നത്.

വീണയുടെ വാക്കുകൾ ഇങ്ങനെ, ‘ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം തനിക്ക് ഒത്തിരി നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നിരുന്നതായിട്ടാണ് വീണ പറയുന്നത്. അന്നൊക്കെ അത് കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു. അതൊന്നും ശാശ്വതമല്ലെന്ന് നമ്മൾ തന്നെ മനസിലാക്കുന്നൊരു സമയമുണ്ട്. അന്ന് വരെ മാത്രമേ ആ നെഗറ്റീവ് കമന്റുകൾക്ക് ആയുസ് ഉണ്ടാവുകയുള്ളു എന്ന് അനുഭവത്തിൽ നിന്നും ഞാൻ പഠിച്ചു. നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കുക. അതിനാണ് പ്രധാന്യം. നെഗറ്റീവ് കമന്റുകളെ ഞാനിപ്പോൾ അവഗണിക്കുകയാണ്. അതിനോട് പ്രതികരിക്കാനും എനിയ്ക്ക് സമയമില്ലെന്നും താരം കൂട്ടിചേർത്തു.

 

Advertisement