മിന്നൽ മുരളി കണ്ട് സൂപ്പർഹിറ്റ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ കമന്റ് ഇങ്ങനെ!

127

സോഷ്യൽ മീഡിയയിലെങ്ങും മിന്നൽ മുരളി തരംഗമാണിപ്പോൾ. ടൊവിനോയുടെ മിന്നൽ മുരളി റിലീസായതിന് പിന്നാലെ എവിടെയും മിന്നൽ മുരളി പോസ്റ്റുകളാണ്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായിരിയ്ക്കുകയാണ് നമ്മുക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ ഉണ്ടായിരിയ്ക്കുന്നു.

മിന്നൽ മുരളി’യെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു. മിന്നൽ മുരളി സിനിമയിൽ അഭിമാനം തോന്നുവെന്നും ചിത്രം കണ്ടിട്ട് നിങ്ങളുടെ പ്രയത്നത്തെ തല കുനിച്ച് അഭിനന്ദിക്കുന്നുവെന്നുമാണ് വെങ്കട് പ്രഭു പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു വെങ്കട് പ്രഭുവിന്റെ പ്രശംസ.

Advertisements

ALSO READ

അവരങ്ങനെ എറിയട്ടെ! മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളുവെന്ന് വീണ നായർ

‘മിന്നൽ മുരളി! തല കുനിക്കുന്നു. ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’വെങ്കട് പ്രഭു കുറിച്ചു.

ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വെങ്കട് പ്രഭു. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഈ വർഷം ഒരുക്കിയ ‘മാനാട്’ വലിയ വിജയമായിരുന്നു.

മിന്നലടിച്ച് ജെയ്‌സൺ എന്ന തയ്യൽക്കാരന് അമാനുഷിക ശക്തി ലഭിക്കുന്നതും അതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. കൂടാതെ ഷിബു എന്ന വില്ലൻ കഥാപാത്രവും നായകനൊപ്പം ശ്രദ്ധിയ്ക്കപ്പെട്ടു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബേസിൽ ജോസഫാണ്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, ബൈജു സന്തോഷ്, മാമുക്കോയ, പി. ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ് വസിഷ്ഠ്, ഫെമിന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ

പെക്കിൾ കാണിച്ച് സാരിയുടുത്തതിന് മോശം കമന്റിട്ട വിരുതന് വായടപ്പിയ്ക്കുന്ന മറുപടി കൊടുത്ത് ഹെലൻ ഓഫ് സ്പാർട്ട

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. അതേസമയം മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോൾ പ്രതികരിച്ചു.

 

 

 

Advertisement