ടാക്‌സ് അടച്ചു ഫ്‌ളാറ്റിന്റെ ഇന്റീരിയർ നടക്കുന്നു; പുതിയൊരു വീടുവെച്ചു; കൂടുതൽ പ്രശസ്തി കിട്ടുന്നുണ്ട്; എല്ലാം ബിഗ് ബോസ് കാരണമാണെന്ന് മണിക്കുട്ടൻ

369

മിനി സ്‌ക്രീൻപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു മണിക്കുട്ടൻ. മണിക്കൂട്ടൻ റേറ്റിങ്ങിൽ മുന്നിൽ നിന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്നെടുക്കാൻ അന്ന് മണിക്കുട്ടന് കഴിഞ്ഞു. ബിഗ് ബോസിൽ വന്ന ശേഷം മണിക്കുട്ടനെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല.

നടനായും നല്ലൊരു മനുഷ്യനായും മണിക്കുട്ടന് നൂറിൽ നൂറ് മാർക്ക് കൊടക്കാമെന്നാണ് മണിക്കുട്ടൻ ബിഗ് ബോസിലെത്തിയ ശേഷം അദ്ദേഹത്തെ സ്നേഹിക്കുന്നവർ പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് മണിക്കുട്ടൻ എത്തിയത്.

Advertisements

പിന്നീട് താരത്തിനെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ്. കൊച്ചുണ്ണിക്ക് ശേഷമാണ് മണിക്കുട്ടന് വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമ എന്ന അത്ഭുതലോകത്ത് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങാൻ സാധിച്ചത്. നിരവധി സിനിമകളിൽ വേഷമിട്ട താരം തന്റെ പ്രശസ്തി വർധിപ്പിച്ചത് ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു.

ALSO READ- ബിഗ് ബോസിലെ പല കാര്യങ്ങളും പുറത്തുവന്നില്ല; എന്റെ നെഗറ്റീവ് സൈഡ് മാത്രം വന്നു; ഞാൻ ഭയങ്കര ഡിപ്രഷനിലായിരുന്നു: സൂര്യ ജെ മേനോൻ

ബിഗ് ബോസിന് ശേഷം തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോൾ. തനിക്ക് ബിഗ് ബോസിന് ശേഷം സ്വന്തമായി ഒരു വീട് വയ്ക്കാൻ സാധിച്ചു. സീരിയലിൽ നിന്നു വരുന്ന തന്നെ വീട്ടിലുള്ള ഒരു മകനെപ്പോലെ അല്ലെങ്കിൽ സഹോദരനെപ്പോലെയാണ് എല്ലാവരും സ്‌നേഹിക്കുന്നത്. കുറച്ചു കൂടി അടിത്തറ പാകാൻ ബിഗ് ബോസിലൂടെ തനിക്ക് സാധിച്ചെന്നും താരം പറയുന്നു.

ബിഗ് ബോസ് എല്ലാ സീസണും നല്ലതാണെന്നും മണിക്കുട്ടൻ അഭിപ്രായപ്പെട്ടു. സ്വപ്നങ്ങളിലേക്കെത്തുക എന്നത് എല്ലാവർക്കും നടക്കുന്ന കാര്യമല്ല. പക്ഷേ ബിഗ് ബോസിലൂടെ വരുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചിറകാണെന്നും താരം വിശദീകരിക്കുന്നു.

ALSO READ- തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ? ബുക്ക് വിൽക്കാൻ പോയ അനുഭവം പറഞ്ഞ് അജു വർഗീസ്

ബിഗ് ബോസ് ഷോ തനിക്ക് ഒരുപാട് പ്രശസ്തി നൽകി. എല്ലായിടത്തും സ്വീകാര്യത കിട്ടുന്നുണ്ട്, അവസരങ്ങൾ കിട്ടുന്നുണ്ട്. ഇതിപ്പോൾ സിനിമ ഫീൽഡിൽ മാത്രമല്ല ഓരോരുത്തർക്കും അവർ നിൽക്കുന്ന ഫീൽഡിൽ ഒരുപാട് അവസരങ്ങൾ കിട്ടുന്നുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

താൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ഇല്ലായിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയിലേക്ക് വരില്ലായിരിക്കാം. കുറേക്കാലം സ്ട്രഗിൾ ചെയ്തു. അതിൽ കുറച്ച് മാറ്റം തന്നത് ബിഗ് ബോസാണ്. അതുപോലെ എത്രയോ പേരുടെ സ്വപ്നങ്ങൾ നിറവേറ്റുന്ന ഷോയാണെന്നും താരം പറഞ്ഞു.

കൂടാതെ, ഒരു ഗിഫ്റ്റ് കിട്ടിക്കഴിഞ്ഞാൽ അതിന്റെ ടാക്‌സ് നമ്മൾ അടയ്ക്കണം. അതു നമ്മൾ അടച്ചു. തിരുവനന്തപുരത്ത് ഫ്‌ലാറ്റ് ലഭിച്ചു. ഇപ്പോൾ അതിന്റെ ഇന്റീരിയർ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്.

Courtesy: Public Domain

എസ്എൻ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടൊവിനോയ്‌ക്കൊപ്പമുള്ള ഒരു ചിത്രവുമാണ് മണിക്കുട്ടന്റെ പുതിയ പ്രോജക്ടുകൾ.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement