ബിഗ് ബോസിലെ പല കാര്യങ്ങളും പുറത്തുവന്നില്ല; എന്റെ നെഗറ്റീവ് സൈഡ് മാത്രം വന്നു; ഞാൻ ഭയങ്കര ഡിപ്രഷനിലായിരുന്നു: സൂര്യ ജെ മേനോൻ

191

വർഷങ്ങളായി മോഡലിങ്ങും അഭിനയവും ഒക്കെയായി മലയാളകളുടെ ഇടയിൽ സജീവമായിരിക്കുന്ന താരമാണ് സൂര്യ ജെ മേനോൻ. മോഡലിങ്ങിന് ഒപ്പം സിനിമകളിൽ ഒക്ക ചെറിയ വേഷങ്ങളും ചെയ്തിരുന്നു സൂര്യ മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ എത്തിയതോടെ ആണ് ആരാധകർക്ക് പ്രിയങ്കിരയായി മാറിയത്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആയിരുന്നു സൂര്യ ജെ മേനോൻ മൽസരാർത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളിൽ പിടിച്ച് നിന്നിരുന്നു.

Advertisements

ഇപ്പോഴിതാ താൻ ബിഗ് ബോസ് ഷോയ്ക്ക് ഷേഷംവലിയ രീതിയിൽ ഡിപ്രഷനിലേക്ക് പോയെന്ന് പറയുകയാണ് സൂര്യ ജെ മേനോൻ. യൂട്യൂബ് ചാനലായ ഐസിജിയോടാണ് സൂര്യയുടെ തുറന്നുപറച്ചിൽ.

ALSO READ- തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ? ബുക്ക് വിൽക്കാൻ പോയ അനുഭവം പറഞ്ഞ് അജു വർഗീസ്

ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോഴാണ് പലർക്കും മനസിലായത് താൻ ഇങ്ങനെയാണെന്ന്. പലരും വിചാരിച്ചിരുന്നത് താൻ വേറൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആൾക്കാർക്ക് മനസിലായി, താൻ റിയലായിട്ടും ഇങ്ങനെയാണെന്ന്. അപ്പോൾ കുറേ പേര് വന്ന് സോറി പറഞ്ഞെന്നും സൂര്യ പറയുന്നു.

കൂടാതെ ആ ഷോയ്ക്ക് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ലെന്നും സൂര്യ പറഞ്ഞു. ആ ചാപ്റ്റർ ക്ലോസ് ചെയ്‌തോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഒരു ചാപ്റ്റർ അടയ്ക്കുമ്പോഴല്ലേ, മറ്റൊന്ന് തുറക്കുക എന്നാണ് താരം പറയുന്നത്.

താൻ ശരിക്കും ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് അതിന്റെ മുൻ സീസണുകൾ സ്ഥിരമായി കാണുമായിരുന്നു. അതിന്റെയുള്ളിൽ എന്താണ് നടക്കുന്നതെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. മാക്‌സിമം ഷോയിൽ നിന്നു. അതിന് ശേഷം ആ ഷോയോട് ഒരു ഇഷ്ടക്കുറവ് വന്നു.നമ്മുക്കവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ നമ്മുക്കതിനോട് ഒരു മടുപ്പ് ഫീൽ ചെയ്യുമെന്നാണ് സൂര്യ പറഞ്ഞത്.

ALSO READ- താരസുന്ദരി ഇല്യാന ഡിക്രൂസിന്റെ കുഞ്ഞിന്റെ പിതാവാര്? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ചിത്രം പങ്കിട്ട് നടി

‘ബിഗ് ബോസിൽ ഉണ്ടായ പല കാര്യങ്ങളും പുറത്തുവന്നില്ല. എന്റെ നെഗറ്റീവ് സൈഡ് മാത്രം വന്നു. ഞാൻ എന്തുകൊണ്ട് അങ്ങനെ ചെയ്തു, അത്തരം കാര്യങ്ങളൊക്കെ. പിന്നെ അന്ന് ലൈവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴും എനിക്ക് ബിഗ് ബോസിനോട് നന്ദിയുണ്ട്. കാരണം ആളുകളിലേക്ക് എത്താൻ കഴിഞ്ഞത് ആ ഒരു പ്ലാറ്റ്‌ഫോം വഴിയല്ലേ.’

‘പക്ഷേ, പിന്നെ അനാവശ്യമായി വന്ന കുറേ ട്രോളുകൾ അതൊക്കെ വന്നപ്പോഴേക്കും, ശരിക്കു പറഞ്ഞാൽ ഈ ട്രോളിന് പിന്നിൽ വന്ന പലകാര്യങ്ങളും നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു. പക്ഷേ അവരതിനെ പല പല അർഥങ്ങളിലേക്ക് ആക്കി. കുറച്ചു നാൾ ഞാൻ ഭയങ്കര ഡിപ്രഷൻ മൂഡൊക്കെയായിരുന്നു. പിന്നെ ആ ഷോ ഭയങ്കര മടുപ്പായിപ്പോയി’.- എന്നാണ് ഷോയെ കുറിച്ച് സൂര്യ വിശദീകരിച്ചത്.

അന്ന് ലൈവ് ഉണ്ടായിരുന്നില്ല, താൻ എന്തുകൊണ്ട് അങ്ങനെ ചെയ്തു, അത്തരം കാര്യങ്ങളൊക്കെ. പിന്നെ അന്ന് ലൈവൊന്നും ഉണ്ടായിരുന്നില്ല.പിന്നെ അനാവശ്യമായി വന്ന കുറേ ട്രോളുകൾ അതൊക്കെ വന്നപ്പോഴേക്കും, ശരിക്കു പറഞ്ഞാൽ ഈ ട്രോളിന് പിന്നിൽ വന്ന പലകാര്യങ്ങളും നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു. പക്ഷേ അവരതിനെ പല പല അർഥങ്ങളിലേക്ക് ആക്കിയെന്നും സൂര്യ പറഞ്ഞു. ഷോയിൽ താനെന്ത് ചെയ്താലും ട്രോൾ വരാൻ തുടങ്ങി.കരഞ്ഞാലും ചിരിച്ചാലും എല്ലാം കുറ്റമായിതുടങ്ങി. എന്നാൽ തന്നെ ഹേറ്റ് ചെയ്തവരോടുള്ള വാശിക്കാണ് ഒരു മൂലയ്ക്ക് ഒതുങ്ങി ഇരിക്കാതെ മുന്നോട്ട് വന്നതെന്നും താരം പറയുന്നു. അതുകാരണം സിനിമയും ചെയ്യാൻ പറ്റിയെന്ന് സൂര്യ ജെ മേനോൻ വെളിപ്പെടുത്തി.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement