താരസുന്ദരി ഇല്യാന ഡിക്രൂസിന്റെ കുഞ്ഞിന്റെ പിതാവാര്? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ചിത്രം പങ്കിട്ട് നടി

2

തെന്നിന്ത്യൻ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വൻഹിറ്റുകളായിരുന്നു. സോഷ്യൽമീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Advertisements

അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യൽമീഡിയയിലൂടെ ഇല്യാന പങ്കുവെച്ചിരുന്നു. താൻ അമ്മയാവാൻ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാർത്ത. താരം ധരിച്ച ടീ ഷർട്ടിൽ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റിൽ മാം എന്നും എഴുതിയിരുന്നു.

ALSO READ- അന്ന് ചോദിച്ചത് എന്റെ ഗ്യാപ് ഫിൽ ചെയ്തു അല്ലേ എന്നാണ്; ഇനിയൊരിക്കലും ഉമ്മൻചാണ്ടിയെ അനുകരിക്കില്ല: കോട്ടയം നസീർ

ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. പിന്നാലെ നിറവയറിലുള്ള ചിത്രങ്ങളും ഇല്യാന പങ്കുവെച്ചിരുന്നു. താരം ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. എന്നാൽ അപ്പോഴും ആരാധകർ തേടി കൊണ്ടിരുന്നത് ആരാണ് ഇല്യാനയുടെ കുഞ്ഞിന്റെ പിതാവ് എന്നാണ്. താരത്തിന്റെ പങ്കാളിയായ ആ മിസ്റ്ററി മാനെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ആരാധകർ ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇല്യാന തുറന്നുപറച്ചിലൊന്നും നടത്തിയിരുന്നില്ല.

നേരത്തെ, ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്ര്യു നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായെന്നും പിന്നീട് അവർ പിരിഞ്ഞെന്നുമൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് നടി കത്രീനയുടെ സഹോദരനുമായി പ്രണയത്തിലാവു കയും ചെയ്തു. താരം കാമുകനെ പറ്റി പറഞ്ഞിരുന്നു. കാമുകന്റെ അവ്യക്തമായ ചിത്രത്തിനൊപ്പമാണ് ്പരണയ വാർത്ത താരം പങ്കിട്ടത്.

ALSO READ- ദിലീപ് ജനപ്രിയനായത് എങ്ങനെയെന്ന് ആ സംഭവത്തോടെ എനിക്ക് മനസ്സിലായി, അദ്ദേഹം നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല, വെളിപ്പെടുത്തലുമായി രാജസേനന്‍

ഒടുവിൽ ഇപ്പോഴിതാ തന്റെ കുട്ടിയുടെ പിതാവാരാണെന്ന് വെളിപ്പെടുത്തുകയാണ് ഇല്യാന. പങ്കാളിക്കാപ്പമുള്ള ഡേയ്റ്റ് നൈറ്റിന്റെ ചിത്രംപങ്കിട്ടാണ് ഇല്യാന വിശേഷം പറയുന്നത്.

അതേസമയം, അദ്ദേഹത്തിന്റെ ജോലി എന്താണെന്നും നിങ്ങൾ വിവാഹം കഴിച്ചോ എന്നുമൊക്കെ താരത്തോട് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ, മിസ്റ്ററി മാൻ സൂപ്പറാണെന്നും നല്ല യോജിച്ച പങ്കാളിയാണെന്നും മാത്രമാണ് താരത്തിന്റെ മറുപടി.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..