അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാനിരുന്നത്; ആദ്യം കാണുമ്പോൾ അമ്പിയായിരുന്നു, പിന്നെ റെമോ ആയി; പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങിയെന്ന് ഗ്ലാമി ഗംഗ

145

യൂട്യൂബിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ഗംഗ. ഗ്ലാമി ഗംഗ എന്ന ചാനലിലൂടെ ആരാധകരുമായി ബ്യൂട്ടി ടിപ്‌സ് പങ്കുവെച്ചുകൊണ്ട് തുടങ്ങിയ ഗംഗ ഇന്നൊരു സെലിബ്രിറ്റി ആയി വളർന്നിരിക്കുകയാണ്.

താരം ഇതിനിെ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ കുറിച്ച് ജോഷ് ടോക്കിലും മറ്റും സംസാരിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഇപ്പോൾ താരത്തിന്റെ ക്യു ആന്റ് എ വീഡിയോയാണ് വൈറലാവുന്നത്. തന്റെ അനുഭവങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയാണ് ഗംഗ സംസാരിക്കുന്നത്.

Advertisements

തനിക്ക് സന്തോഷിക്കാനാണ് ഇഷ്ടമെന്നും അത്യന്തമായി തന്റെ സന്തോഷത്തിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും ഗംഗ പറയുന്നു. ആരെയും വേദനിപ്പാക്കാതെയുള്ള എന്റെ സന്തോഷവും മനസ്സമാധാനവും ആണ് ഏറ്റവും പ്രധാനം. സൗഹൃദങ്ങളിൽ നെഗറ്റീവുള്ളവരെ ഒഴിവാക്കുന്നതിനും ഒരു മടിയും കാണിക്കാറില്ലത്രെ. ഏറ്റവും ഇന്റിമേറ്റായിട്ടുള്ള ആളുകളെയും നെഗറ്റീവ് വൈബ് തന്നാൽ ഒഴിവാക്കും എന്നാണ് താരം വെളിപ്പെടുത്തിയത്.

ALSO READ- ടാക്‌സ് അടച്ചു ഫ്‌ളാറ്റിന്റെ ഇന്റീരിയർ നടക്കുന്നു; പുതിയൊരു വീടുവെച്ചു; കൂടുതൽ പ്രശസ്തി കിട്ടുന്നുണ്ട്; എല്ലാം ബിഗ് ബോസ് കാരണമാണെന്ന് മണിക്കുട്ടൻ

താൻ ജീവിതത്തിൽ ഏറ്റവും അറിഞ്ഞ വേദന വിശപ്പിന്റേതാണ്. അത് എത്രത്തോളമാണെന്ന് പറയാൻ പറ്റില്ല. എത്ര സങ്കടപ്പെട്ടു നിൽക്കുമ്പോഴും നല്ല ഭക്ഷണം കിട്ടിയാൽ എന്റെ മൂഡ് മാറും. എന്റെ സന്തോഷത്തിന്റെ നിയന്ത്രണം മറ്റാർക്കും ഞാൻ നൽകാറില്ല. അതെന്റെ കൈയ്യിൽ തന്നെ സുരക്ഷതമാണ്. വിഷമം വരുമ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്തും, ഭക്ഷണം കഴിച്ചും എല്ലാം അതിൽ നിന്നും പുറത്തു കടക്കുമെന്നും ഗംഗ പറയുന്നു.

താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് പണത്തിന് വേണ്ടിയോ പ്രശസ്തിയ്ക്ക് വേണ്ടിയോ അല്ല. ക്യാമറ നോക്കി സംസാരിക്കാനും ആങ്കറിങ് ചെയ്യാനും എല്ലാം ് ഒരുപാട് ഇഷ്ടമാണ്. നമ്മൾ ഒരു കാര്യം ഇഷ്ടത്തോടെ ചെയ്യുമ്പോഴാണ് അത് വിജയിക്കുന്നതെന്നും ഗംഗ പറയുന്നു.

ALSO READ-ബിഗ് ബോസിലെ പല കാര്യങ്ങളും പുറത്തുവന്നില്ല; എന്റെ നെഗറ്റീവ് സൈഡ് മാത്രം വന്നു; ഞാൻ ഭയങ്കര ഡിപ്രഷനിലായിരുന്നു: സൂര്യ ജെ മേനോൻ

കൂടാതെ, യൂട്യൂബിൽ ഒരു പെണ്ണുകാണൽ വീഡിയോ ഇട്ടതിന് ശേഷം കല്യാണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ, പറ്റിച്ചതാണോ എന്ന് പലരും ചോദിച്ചതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അത്് സത്യമാണ്. തന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നിരുന്നു. വിവാഹം നടത്താം എന്ന് തീരുമാനിച്ചതാണ്. പക്ഷെ അത് മുടങ്ങിപ്പോയി. അതിന്റെ കാരണം ഇപ്പോൾ പറയാൻ സാധിക്കില്ല. തീർച്ചയായും മറ്റൊരു അവസരത്തിൽ പറയും. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ഗംഗ ഒരിക്കലും ഒരാളോടും ഒരു തെറ്റും ചതിയും ചെയ്യില്ലെന്നാണ് താരം പറഞ്ഞത്.

താൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം ചെയ്യാനിരുന്നത്. പക്ഷെ കല്യാണത്തിലേക്ക് കടന്നപ്പോൾ മനസ്സിലായി ആൾക്ക് താൻ അങ്ങനെ ആയിരുന്നില്ല എന്ന്. അതിന്റെ കാരണം അറിഞ്ഞാൽ, ആ ബന്ധം വേണ്ട എന്ന് വച്ചത് നന്നായെന്നേ എല്ലാവരും പറയൂ. ഒത്തുപോവില്ല എന്ന് തോന്നിയപ്പോൾ മ്യൂച്ചലായി വേർപിരിഞ്ഞതാണെന്നും പറയാമെന്നും ഗംഗ വെളിപ്പെടുത്തി. ഇനിയൊരു വിവാഹം ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. തീർച്ചയായും ഉണ്ടാവും, പക്ഷെ അതൊരു സത്യസന്ധനായ മനുഷ്യനുമായിട്ടായിരിക്കുമെന്നും ഗംഗ പറഞ്ഞു.

പ്രണയ പരാജയം വദേനിപ്പിച്ചെന്നും എന്നാൽ കരഞ്ഞിരിക്കാൻ സമയമില്ലെന്നും ഗംഗ പറയുകയാണ്. ‘കാമുകനെ ഞാൻ കാണുമ്പോൾ അയാൾ അമ്പിയായിരുന്നു, എന്നാൽ അയാളുടെ ഉള്ളിൽ ഒരു റെമോ ഉണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയി. അന്യനാണ് എന്ന് ഞാൻ പറയില്ല, കാരണം അന്യന് കുറച്ച് എത്തിക്‌സ് ഉണ്ട്. ജീവിതത്തിൽ ഞാൻ ആകപ്പാടെ ചെയ്ത ഒരേ ഒരു തെറ്റ് അയാൾക്ക് ഞാൻ ഒരു സെക്കന്റ് ചാൻസ് കൊടുത്തതാണ്.’- എന്നാണ് ഗംഗ പറഞ്ഞത്.

തനിക്ക് പ്രണയവും കല്യാണവും ഒന്നുമല്ല എന്റെ ജീവിതത്തിലെ വലിയ കാര്യം. അതിനെക്കാൾ വലിയ ഒരുപാടു കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്. കുടുംബം നോക്കണം, അനിയത്തിയെ പഠിപ്പിക്കണം, വീടു വയ്ക്കണം. അങ്ങിനെ ഒരുപാട് സ്വപ്നങ്ങളുണ്ട്. അതിനിടയിൽ ഈ പ്രണയ പരൈജയം എന്നെ സംബന്ധിച്ച് ജുജുബി മാറ്റർ ആയിരുന്നെന്നും അതുകൊണ്ട് കരഞ്ഞു നിലവിളിച്ചിട്ടൊന്നുമില്ലെന്നാണ് ഗംഗ പറയുന്നത്.


എന്റെ വിശ്വാസം ജീവിതത്തിൽ സംഭവിച്ചതിനെല്ലാം ഒരു കാരണം ഉണ്ട് എന്നതാണ്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. പതിനഞ്ച് വർഷത്തോളം മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റാതിരുന്ന എനിക്ക് ഇന്ന് പേടിയില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ട്. എന്റെ അമ്മ കണ്ണീരില്ലാതെ ജീവിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും കിട്ടുന്നുണ്ട്. ഇതെല്ലാം എന്റെ സന്തോഷമാണെന്നും ഗംഗ ആരാധകരോട് പറഞ്ഞു.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement