വീട്ടിലെ പുരുഷന്മാരൊന്നും ശാന്തരല്ല; അഭിഷേക് നിർത്താതെ സംസാരിക്കും; വീട്ടിൽ വഴക്കുണ്ടാകാറുണ്ട്; ജയ ബച്ചന്റെ വാക്കുകൾ വൈറലാകുന്നു

163

ബോളിവുഡിന് പ്രിയപ്പെട്ട സെലിബ്രിറ്റി ഫാമിലിയാണ് അമിതാഭ് ബച്ചന്റേത്. ഭാര്യ ജയ ബച്ചനെയും, മകൻ അഭിഷേക് ബച്ചനെയും, മരുമകളെയും, മകളെയും, പേരമക്കളെയും എല്ലാം ആരാധകർ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്. ബോളിവുഡിന്റെ നെടും തൂണായാണ് ബച്ചനെ പലരും കാണുന്നത് പോലും. ഒരു കാലത്ത് ബോളിവുഡിന്റെ ആംഗ്രി യങ്ങ് മാൻ ആയിരുന്നു അദ്ദേഹം.

തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച പരസ്യമാക്കാൻ ആഗ്രഹിക്കാത്തവരാണ് ബച്ചൻ കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ വല്ലപ്പോഴുമെ കുടുംബ വിശേഷങ്ങൾ പുറത്തറിയാറുള്ളു. ഒരിക്കൽ കോഫി വിത്ത് കരണിൽ ജയബച്ചനും, മകൾ ശ്വേത ബച്ചനും കുടുംബ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. വീട്ടിൽ പലപ്പോഴും, അഭിപ്രായ വ്യത്യാസങ്ങളും, വഴക്കും ഉണ്ടാകാറുണ്ടെന്നാണ് അന്ന് ഇരുവരും തുറന്ന് പറഞ്ഞത്.

Advertisements

Also Read
അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാനിരുന്നത്; ആദ്യം കാണുമ്പോൾ അമ്പിയായിരുന്നു, പിന്നെ റെമോ ആയി; പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങിയെന്ന് ഗ്ലാമി ഗംഗ

പക്ഷേ ഇതിനെ കുറിച്ച് ആദ്യം വഴക്കിടാറില്ല എന്നാണ് ജയ ബച്ചൻ പറഞ്ഞത്. എന്നാൽ അമ്മയെ തിരുത്തി മകൾ ശ്വേത രംഗത്ത് വന്നു. ഇതോടെ വീട്ടിലെ പുരുഷന്മാരൊന്നും ശാന്തരല്ല എന്നാണ് ജയ ബച്ചൻ പറഞ്ഞത്. അഭിഷേക് നിർത്താതെ സംസാരിക്കും. അവന് എല്ലാത്തിലും അഭിപ്രായമുണ്ടെന്നും ജയ തമാശയോടെ പറഞ്ഞു.അതേസമയം ശ്വേതയുടെ വാക്കുകൾ ഇങ്ങനെ; വീട്ടിൽ ചർച്ചകൾ നടക്കുമ്പോൾ അഭിഷേക് കൗശലത്തോടെ അച്ഛന്റെയും അമ്മയുടെയും പക്ഷം ചേരും.

അഭിഷേക് എല്ലാവരെയും സംസാരിച്ച് വശത്താക്കും. അമ്മയ്‌ക്കൊപ്പം ഇരിക്കുമ്‌ബോൾ അമ്മ പറഞ്ഞതാണ് ശരി എന്ന് പറയും. അച്ഛനൊപ്പം ഇരിക്കുമ്‌ബോൾ അച്ഛനാണ് ശരിയെന്നും പറയും. എല്ലാത്തിലും അഭിപ്രായം പറയുന്ന ഞാനാണ് പലപ്പോഴും പ്രശ്‌നത്തിലാകാറുള്ളത്. എന്നാൽ വീട്ടിൽ പുരുഷന്മാരെല്ലാം ശ്രദ്ധ ആഗ്രഹിക്കുന്നവരാണെന്നാണ് ജയയുടെ അഭിപ്രായം. ഇതിൽ മുൻപന്തിയിൽ നില്ക്കുന്നത് അമിതാഭ് ബച്ചനാണെന്നും താരം വെളിപ്പെടുത്തി.

Also Read
ടാക്‌സ് അടച്ചു ഫ്‌ളാറ്റിന്റെ ഇന്റീരിയർ നടക്കുന്നു; പുതിയൊരു വീടുവെച്ചു; കൂടുതൽ പ്രശസ്തി കിട്ടുന്നുണ്ട്; എല്ലാം ബിഗ് ബോസ് കാരണമാണെന്ന് മണിക്കുട്ടൻ

നിലവിൽ കൊച്ചുമകൾ നവ്യ നവേലിയുടെ പോഡ്കാസ്റ്റിലൂടെയാണ് ജയ ബച്ചൻ വിശേഷങ്ങൾ പങ്ക് വെക്കാറുള്ളത്. കൊച്ചു മകൻ അഗസ്ത്യ ആർക്കീസ് എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. അതേസമയം വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ജയ ബച്ചൻ സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ്. റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെയാണ് ജയ ബച്ചൻ തിരിച്ചെത്തുന്നത്. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമ ജൂലൈ 28 ന് തിയറ്ററുകളിൽ എത്തും.

Advertisement