ഇത് നിനക്കു ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്; ഇതിഹാസമായ മോഹൻലാൽ സാറിൽനിന്ന് പഠിക്കാനുള്ള അവസരം; ഷനായ കപൂറിനോട് കരൺ ജോഹർ

1461

മലയാള സിനിമാ ലോകത്തിന്റെ ഇതിഹാസ താരമായ മോഹൻലാലിനെ കുറിച്ച് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ഏറെ ബഹുമാനിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ് കരൺ ജോഹർ പരാമർശിച്ചിരിക്കുന്നത്.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യെ കുറിച്ചും കരൺ ജോഹർ സംസാരിക്കുന്നത്. വൃഷഭ സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രോജക്ട് ആകുമെന്നാണ് കരൺ ജോഹർ പറയുന്നത്.

Advertisements

ഈ ചിത്രത്തിൽ നായികയായി എത്തുന്ന ഷനായ കപൂറിന് ആശംസകൾ നേർന്നുള്ള കരണിന്റെ കുറിപ്പിലാണ് മോഹൻലാലിനെ കുറിച്ചും പറയുന്നത്. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകളാണ് ഷനായ കപൂർ.

ALSO READ- അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാനിരുന്നത്; ആദ്യം കാണുമ്പോൾ അമ്പിയായിരുന്നു, പിന്നെ റെമോ ആയി; പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങിയെന്ന് ഗ്ലാമി ഗംഗ

ഷനായയുടെ സിനിമാ പ്രവേശനത്തിന് പാരമ്പര്യം തുണച്ചെങ്കിലും ഷനായ കഴിവുള്ള പെൺകുട്ടിയാണെന്നാണ് കരണിന്റെ വാക്കുകൾ. ”ചില യാത്രകൾ ആനുകൂല്യങ്ങൾ കൊണ്ടോ പാരമ്പര്യത്താലോ സംഭവിക്കുന്നതാണെന്ന് വിലയിരുത്തപ്പെടും. അത് ശരിയുമാണ്. പക്ഷേ നിന്നിൽ ഞാൻ കണ്ടത് ഒരു യഥാർഥ കലാകാരിയെയാണ്. അത്രത്തോളം കഠിനമായി പ്രയത്‌നിച്ചതിനു ശേഷം മാത്രമാണ് നീ ക്യാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്.’

‘ഇത് നിനക്കു ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്. ഞാൻ ഏറെ ബഹുമാനിക്കുന്ന ഇതിഹാസമായ മോഹൻലാൽ സാറിൽനിന്ന് ഒരുപാട് പഠിക്കാനുള്ള അവസരം. കഥപറച്ചിൽ കൊണ്ടും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്താൻ ശേഷിയുള്ള ഒരു പാൻ ഇന്ത്യൻ കാഴ്ചയാവും വൃഷഭ.’

ALSO READ- ടാക്‌സ് അടച്ചു ഫ്‌ളാറ്റിന്റെ ഇന്റീരിയർ നടക്കുന്നു; പുതിയൊരു വീടുവെച്ചു; കൂടുതൽ പ്രശസ്തി കിട്ടുന്നുണ്ട്; എല്ലാം ബിഗ് ബോസ് കാരണമാണെന്ന് മണിക്കുട്ടൻ

‘ഈ അവസരം നിനക്ക്‌നൽകിയതിൽ ഒരു കുടുംബാംഗം എന്ന നിലയിൽ മുഴുവൻ അണിയറക്കാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. റോഷൻ മെക, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ്, പ്രിയപ്പെട്ട ഏക്ത കപൂർ, നിങ്ങൾ എല്ലാവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.’

‘നീ അവസാന ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിക്കൂ. ഈ യാത്രയിൽ മറ്റു തടസ്സങ്ങളിൽ ശ്രദ്ധ മാറാതിരിക്കട്ടെ. നിൻറെ ഉത്സാഹം നിന്നെ നയിക്കും. ഇനിയും വരാനിരിക്കുന്ന ആവേശകരമായ വാർത്തകൾ എന്താണെന്ന് നിനക്കും എനിക്കും അറിയാം.’- എന്നാണ് കരൺ ജോഹർ കുറിച്ചത്.

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ നിർമിക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്‌നറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തും. നടൻ ശ്രീകാന്തിന്റെ മകനാണ് റോഷൻ.

നന്ദ കിഷോറാണ് സിനിമയുടെ സംവിധാനം. വൃഷഭയുടെ ചിത്രീകരണം ജൂലൈ അവസാനം ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സഹ്‌റ എസ്. ഖാൻ, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവിശ്രീ പ്രസാദാണ് സംഗീതസംവിധാനം.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement