എന്റെ അറിവില്ലായ്മയും, ഉഴപ്പും ആണ് എല്ലാത്തിനും കാരണം; ചെറുപ്പത്തിൽ വിവാഹം കഴിക്കേണ്ടതായി വന്നു; തുറന്ന് പറഞ്ഞ് നിഷാന്ത് സാഗർ

183

മലയാളികൾക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗർ. നായകനായും, വില്ലനായും സിനിമയിൽ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷനായി. കോഴിക്കോട് സ്വദേശിയായ നിഷാന്ത് സാഗർ 1997 ൽ തന്റെ പതിനേഴാം വയസ്സിലാണ് ഏഴുനിലാപ്പന്തൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്. എങ്കിലും ദേവദാസി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് നിഷാന്ത് സാഗറിനെ മലയാളികൾക്ക് പരിചിതനാക്കിയത്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പ്രണയത്തെ കുറിച്ചും, പെട്ടെന്നുള്ള വിവാഹത്തെ കുറിച്ചുമാണ് താരം പറയുന്നത്. നിഷാന്തിന്റെ വാക്കുകൾ ഇങ്ങനെ; വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവേ എന്ന ഗാനം ചെയ്യുമ്‌ബോൾ എനിക്ക് 22 വയസ് ആയിരുന്നു പ്രായം. ഫാന്റം ചെയ്യുന്നത് വിവാഹം കഴിഞ്ഞ സമയത്തായിരുന്നു. 22 വയസിലായിരുന്നു എന്റെ വിവാഹം.

Advertisements

Also Read
ഇത് നിനക്കു ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്; ഇതിഹാസമായ മോഹൻലാൽ സാറിൽനിന്ന് പഠിക്കാനുള്ള അവസരം; ഷനായ കപൂറിനോട് കരൺ ജോഹർ

പ്രേമം ആയിരുന്നു ഒരേ പ്രായവും. അഞ്ചാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. നേരത്തെ തോന്നിയ ഇഷ്ടം.’വിവാഹവും നേരത്തെ ആയിരുന്നു. പെൺകുട്ടികൾക്ക് ആ സമയത്ത് 22 വയസൊക്കെ വിവാഹപ്രായം ആയിരുന്നു. ആ സമയത്ത് അവൾക്ക് ആലോചനകൾ വന്ന് തുടങ്ങിയിരുന്നു. ഓരോ ആലോചനകൾ വരുമ്‌ബോഴും ഞാൻ ഇടപെട്ട് മുടക്കും അങ്ങനെ പോവുകയായിരുന്നു. പക്ഷെ ഒരു ആലോചന വന്നിട്ട് ഞാൻ മുടക്കാൻ നോക്കിയിട്ട് അത് മുടങ്ങുന്നില്ല.’പുള്ളിയോട് ഞാൻ അതിൽ നിന്നും പിന്മാറാൻ പറഞ്ഞു.

പക്ഷെ കേട്ടില്ല. അപ്പോൾ ഞാൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ നിർബന്ധിതനായി. മോൾ ഇപ്പോൾ ഡിഗ്രിക്കും മകൻ ഇപ്പോൾ ആറാം ക്ലാസിലും പഠിക്കുന്നു. മോളുടെ കൂടെ പുറത്തുപോയാൽ വൈഫ് ആണോ എന്ന് പോലും ആളുകൾ ചോദിച്ചിട്ടുണ്ട്. അവൾക്ക് വരെ അത് അയ്യോ എന്ന തോന്നലുണ്ടാക്കിയെന്നാണ് താരം പറയുന്നത്. തന്റെ ശരീരം സിനിമക്ക് യോജിച്ചതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. സിനിമയിൽ നിലനില്ക്കാൻ കവിളും, പിന്നെ വയറും വേണമെന്ന് ആണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അത് ശരിയല്ലായിരുന്നു.

Also Read
വീട്ടിലെ പുരുഷന്മാരൊന്നും ശാന്തരല്ല; അഭിഷേക് നിർത്താതെ സംസാരിക്കും; വീട്ടിൽ വഴക്കുണ്ടാകാറുണ്ട്; ജയ ബച്ചന്റെ വാക്കുകൾ വൈറലാകുന്നു

നല്ല സിനിമകൾ ചെയ്ത് ആളുകളിലേക്ക് എത്തണം എന്നാണ് ആഗ്രഹം. ആരും എന്നെ ഉപയോഗിക്കാത്തത് അല്ല. സിനിമയിൽ എത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലെ ഉണ്ടായിരുന്നു. അത് എത്തി.’പക്ഷെ പിന്നെ അറിവില്ലായ്മയും ഉഴപ്പും ഒക്കെയാണ് നിലനിന്ന് പോകാതിരിക്കാൻ കാരണമെന്നും

Advertisement