ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.
2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകള്‍ മിക്കപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഷാനിസ് എന്നയാള്‍ക്ക് ചുട്ടമറുപടി നല്‍കി വീഡിയോയുമായി എത്തിയിരിക്കുകയാണ് മഞ്ജു.
തന്റെ പ്രൊഫൈലില്‍ വരുന്ന കമന്റുകളൊന്നും താന്‍ ഡിലീറ്റ് ചെയ്യാറില്ല. വള്‍ഗറായിട്ടുള്ളതാണെങ്കില്‍ ഡിലീറ്റ് ചെയ്യുമെന്നും താന്‍ വുമണ്‍സ് ഡേയുടെ അന്ന് ഒരു റീല്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും തന്റെ ലൈഫുമായി റിലേറ്റഡായിട്ടുള്ള പാട്ടായിരുന്നു അതില്‍ കൊടുത്തിരുന്നതെന്നും മഞ്ഞുമ്മല്‍ ബോയ്‌സിലെ പാട്ടായിരുന്നു അതെന്നും മഞ്ജു പറയുന്നു.
ആ വീഡിയോക്ക് താഴെ ഒരു കമന്റ് കണ്ടു. ഷാനിസ് വിഎസ് എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നതെന്നും അത് കണ്ടപ്പോള്‍ തന്റെ തലയോട്ടിയിലൊക്കെ ബിപി ഇരച്ചുകയറിയെന്നും വല്ലാതെ വിറച്ചുപോയി എന്നും ‘ ഭര്‍ത്താവിനെ ഗള്‍ഫിലോട്ട് പറഞ്ഞുവിട്ട കല്യാണം, ഉള്ളിലൊരു ആണ്‍കുട്ടിയെ എവിടെയോ കൊണ്ടുവിട്ടു’ എന്നുമായിരുന്നു കമന്റ്.
തനിക്ക് അത് ഭയങ്കര വേദനയാണ് സമ്മാനിച്ചത്. എന്തറിഞ്ഞാട്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും ഉള്ള ആണ്‍കുട്ടിയെ കളഞ്ഞെന്നൊക്കെ പറയാന്‍ എന്ത് അധികാരമാണുള്ളതെന്നും തന്റെ മകന്‍ സന്തോഷമായിട്ട് വീട്ടില്‍ ജീവിക്കുന്നുണ്ടെന്നും പിന്നെ ഭര്‍ത്താവിനെ ആട്ടിപ്പായിച്ചുവെന്ന് അദ്ദേഹം എവിടെയങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും മഞ്ജു ചോദിക്കുന്നു.