വയസ്സായി വരുന്തോറും തിളങ്ങിക്കൊണ്ടേയിരിക്കുന്ന രണ്ടേ രണ്ട് വിഷയം; നയന്‍താരയെ കുറിച്ച് വിഘ്നേശ് ശിവന്‍

45

കഴിഞ്ഞ ദിവസമായിരുന്നു ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേ. നിരവധി പേരാണ് ഈ ദിനത്തില്‍ പോസ്റ്റ് പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇപ്പോഴിതാ കുറച്ചു വൈകിയാണെങ്കിലും വിഘ്‌നേഷ് ശിവനും നയന്‍താരയെ കുറിച്ച് പറഞ്ഞ് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഭാര്യയുടെ മേക്കപ്പില്ലാത്ത ഏതാനും ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുണ്ടായിരുന്ന വിഘ്‌നേഷിന്റെ വാക്കുകള്‍.

Advertisements

‘വയസ്സായി വയസ്സായി വരുന്തോറും തിളങ്ങിക്കൊണ്ടേയിരിക്കുന്ന രണ്ടേ രണ്ട് വിഷയം. വനിത ദിന ആശംസകള്‍ നയന്‍താര. എന്റെ സുന്ദരിയായ, പ്രിയപ്പെട്ട, സ്നേഹനിധിയായ തങ്കപ്പെണ്ണ്’ എന്നാണ് വിഘ്നേശിന്റെ പോസ്റ്റ്.

എന്നാല്‍ വയസ്സായി വയസ്സായി വരുന്തോറും എന്താണ് തിളക്കം കൂടുന്ന ആ രണ്ട് കാര്യം എന്ന് പറഞ്ഞില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്. കണ്ണുകളാവാം വിഘ്നേശ് ഉദ്ദേശിച്ചത് എന്ന് അതിന് ആരാധകര്‍ തന്നെ മറുപടി കണ്ടെത്തുന്നുണ്ട്.

എന്നാല്‍ വൈന്‍ ഗ്ലാസിനുള്ളിലൂടെ നയന്‍താരയുടെ ചിത്രം കാണിക്കുമ്പോള്‍ തീര്‍ച്ചയായും വിക്കി ഉദ്ദേശിച്ചത് ഒന്ന് വൈനും മറ്റൊന്ന് നയനും തന്നെയായിരിക്കും എന്ന് ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. ‘സമ്മതിച്ചു ബ്രോ നിങ്ങളുടെ ഭാര്യ തന്നെയാണ് നയന്‍താര, സുന്ദരിയാണ്’ എന്നൊകകെയുള്ള ചില രസകരമായ കമന്റുകളും പോസ്റ്റിന് താഴെ കാണാം.

 

 

Advertisement