പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഗംഭീരമാക്കി മഞ്ജുപിള്ളയും മകളും, ഭര്‍ത്താവ് എവിടെയെന്ന് സംശയത്തോടെ ആരാധകര്‍

826

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.

തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു.

Advertisements

സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു. നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

Also Read: ഇതിന്റെ പേരില്‍ ആരും വോട്ട് തരേണ്ട, വിഷുക്കൈനീട്ടമായി നല്‍കിയ ഒരു കോടി ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം, അദാനിയുടേയും അംബാനിയുടേയും പണമല്ല അത്, സുരേഷ് ഗോപി പറയുന്നു

ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. കേരള സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ ദയ സുജിത്തും വീഡിയോയില്‍ താരമായിരിക്കുകയാണ്.

ഒരു ഫ്‌ലാറ്റാണ് മഞ്ജുവിന്റെ പുതിയ വീട്. വളരെ മനോഹരമായിട്ടാണ് ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ ഒക്കെ ചെയ്തിരിക്കുന്നത്. മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. എന്നാല്‍ വീഡിയോയില്‍ ഭര്‍ത്താവ് സുജിത്ത് ഇല്ലാത്തത് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

Also Read: വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഭര്‍ത്താവിന്റെ ഉപദ്രവം, പരസ്യമായി തല്ലിയിട്ടുണ്ട്, ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നി, മരിക്കാമെന്ന് കരുതിയപ്പോഴാണ് കുഞ്ഞിന്റെ ആദ്യ ചലനം, തുറന്നുപറഞ്ഞ് ഗോപിക

കൂടാതെ വീട്ടില്‍ സുജിത്തിന്റെ ഫോട്ടോയുും വീട്ടിലെവിടെയും ഇല്ല, ഇതെല്ലാം ആരാധകരില്‍ സംശയമുണര്‍ത്തിയിരിക്കുകയാണ്. സുജിത്ത് എവിടെ എന്ന ചോദ്യത്തിന് ഷൂട്ട് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

Advertisement