‘ഞാൻ കടുത്ത ആരാധിക, സൂപ്പർസ്റ്റാറിന് ആശംസകൾ’; എന്ന് നയൻതാരയോട് മഞ്ജു വാര്യർ; മറുപടിയുമായിഎത്തി നയൻസും; ആരാധകർ ത്രില്ലിൽ

6071

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മഞ്ജുവിന്റെ മുൻപത്തെ കഥാപാത്രങ്ങൾ. മഞ്ജുവിനെ പോലെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരമാണ് നയൻതാര. മലയാളത്തിൽ അഭിനയം ആരംഭിച്ച് തമിഴകത്തേക്ക് കാലെടുത്തുവെച്ച നയൻതാര തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ്.

വീഴ്ചയും ഉയർച്ചയും എല്ലാം ഉണ്ടായ കരിയറാണ് നയൻതാരയുടേത്. ഇപ്പോഴിതാ തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് നയൻതാര. അറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനായ ജവാൻ ആണ് നയൻസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.

Advertisements

ഇന്ന് റിലീസായ ജവാൻ സിനിമയ്ക്ക് മഞ്ജു വാര്യർ ആശംസകൾ നേർന്നിരുന്നു. പിന്നാലെ മഞ്ജു വാര്യർക്ക് മറുപടിയുമായി നയൻതാരയും രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടുപേരുടെയും വാക്കുകൾ ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.

ALSO READ- മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലം; ഉപ്പ മരിച്ചു നൽപ്പത് തികയും മുൻപ് മമ്മൂട്ടിയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒമ്പതാം ക്ലാസുകാരൻ; നടൻ ഇർഷാദിന്റെ കുറിപ്പ് വൈറൽ

‘എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു’- എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്ജു വാര്യർ എഴുതിയിരിക്കുന്നു. ഇതിന് പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കൾ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തിയിരിക്കുകയാണ്.

ജവാൻ ചിത്രത്തില് പോലീസ് ഓഫീസറായിട്ടാണ് നയൻതാര എത്തുന്നത്. ഷാരൂഖ് നായകനായ ചിത്രത്തിൽ നയൻതാരയ്ക്ക് മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്.

വെറുമൊരു നായിക എന്നതിൽ ഉപരിയായി ചിത്രത്തിൽ നയൻതാരയ്ക്ക് കരുത്തുറ്റ വേഷമാണെന്നാണ് സിനിമ കണ്ട ആരാധകരുടെ അഭിപ്രായം.

ALSO READ- മണ്ണാറശാലയിൽ ഉരുളി കമഴ്ത്തിയാണ് അൽസാബിത്ത് പിറന്നത്; കടമെല്ലാം കുഞ്ഞായിരിക്കെ തന്നെ വീട്ടി; എല്ലാം അയ്യപ്പന്റെ അനുഗ്രഹമെന്നും ഉമ്മ ബീന

ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നായകനായ ഷാരൂഖ് ഖാനേക്കാളും നായികയായ നയൻതാരയാണ് ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത് എന്നാണ് ചില ആരാധകരുടെ കമന്റ്.

അറ്റ്‌ലിയും ഷാരുഖും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി വില്ലനായി എത്തുന്നു. ഷാരൂഖിന്റെ പഠാന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ജവാൻ തിരുത്തുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Advertisement