Home Entertainment Celebrities

ഇത് ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത; സസ്‌പെൻസ് പുറത്ത് വിട്ട് മഞ്ജു വാര്യർ.

1605

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം 2014 ൽ ഹൗ ാെൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഗംഭീര തിരിച്ച് വരവ് നടത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ഇന്ന് മിന്നും താരമാണ് മഞ്ജു വാര്യർ.

മികച്ച അഭിനേതാവ് എന്നതിലുപരി നർത്തകിയും ഗായികയുമാണ് മഞ്ജുവെന്ന് ആരാധകർക്കറിയാം. ഇപ്പോഴിതാ പുതിയ ചിത്രത്തിനായി താൻ പാട്ടുപാടുന്നു എന്നറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

Advertisements
Courtesy : Social Media

Also Read
അനിഖ ഇപ്പോൾ വെറും ബേബിയല്ല, നടിയുടെ പൊളപ്പൻ ഫോട്ടോസ് കാണാം….

തമിഴിൽ മഞ്ജു വാര്യർ നായികയായി എത്തുന്ന അജിത് ചിത്രം തുനിവിലാണ് താരം പാടുന്നത്. ജിബ്രാനാണ് ഗാനത്തിന് സംഗീതം നല്കുന്നത്. തമിഴിൽ മഞ്ജുവിന്റെ ആദ്യ ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. അതേസമയം ജാക്ക് ആൻഡ് ജില്ലിൽ താരം പാടിയ കിം കിം കിം വലിയ ഹിറ്റായിരുന്നു.

അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ധനുഷായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിലെ അഭിനയത്തിന് താരം നേടിയത്.

Courtesy: Social Media

Also Read
ജ്യോതികയില്ല, പകരക്കാരിയായി കങ്കണ; കൂടെ ലോറൻസും

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുനിവിൽ മഞ്ജു വാര്യർക്ക് പുറമേ മലയാളിയായ ജോൺ കൊക്കെനും അഭിനയിക്കുന്നുണ്ട്. ചിത്രം പാൻ ഇന്ത്യ റിലീസായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറക്കുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്.

Advertisement