മഞ്ജു സല്ലാപം സിനിമയുടെ സെറ്റില്‍ വെച്ച് ആ പയ്യനൊപ്പം ഒളിച്ചോടി, സേഫ് ആയ വീട് അതാണെന്ന് തോന്നിയാണ് അവന്‍ കൂട്ടികൊണ്ടുപോയത്; പിന്നെ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി കൈതപ്രം

4071

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആകുന്ന തമിഴ് ചിത്രം തുനിവിലെ അഭിനയത്തിന് പ്രശംസ ലഭിക്കുകയാണ് മഞ്ജുവിന് ഇപ്പോള്‍.

ALSO READ- പുരുഷൻമാരുടെ കാര്യത്തിൽ അമ്മയ്ക്ക് എന്നെ തീരെ വിശ്വാസം ഇല്ലായിരുന്നു; ജാൻവി കപൂർ പറയുന്നു

ഇതിനിടെ മുന്‍പ് മഞ്ജു വാര്യരെ കുറിച്ച് സംഗീതജ്ഞന്‍ കൈതപ്രം ദാമോദര്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മുന്‍ ഭര്‍ത്താവ് ദിലീപും മഞ്ജുവും സല്ലാപം എന്ന സിനിമയില്‍ പ്രണയിതാക്കളായാണ് അഭിനയിച്ചത്. പിന്നീട് ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് വെച്ചാണ് ഇവര്‍ പ്രണയത്തിലായത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതല്ല സത്യമെന്നാണ് കൈതപ്രത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നത്.

ദിലീപിന് മുന്‍പേ മഞ്ജുവിന് മറ്റൊരു കാമുകന്‍ ഉണ്ടായിരുന്നു എന്നും മഞ്ജു ആ പയ്യനോടൊപ്പം ഒളിച്ചോടി പോയിരുന്നു എന്നുമാണ് മഞ്ജുവിന്റെ ആദ്യ പ്രണയത്തെ കുറിച്ച് കൈതപ്രം ദാമോദരന്‍ സഫാരി ടിവിയില്‍ സംസാരിച്ചിരിക്കുന്നത്.

ALSO READ- അങ്ങനെ പറഞ്ഞ് അവൻ എന്നെ പിടിച്ച് ഉമ്മ വെക്കാൻ നോക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ: ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി

തന്റെ സിനിമാ കരിയറില്‍ നാഴികകല്ലായ ചിത്രമാണ് സല്ലാപം. മഞ്ജുവിനെ സല്ലാപത്തിലേക്ക് റെക്കമന്റ് ചെയ്തത് തന്റെ ഭാര്യ ആണ്. അവള്‍ക്ക് മഞ്ജുവിനെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്നും തനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ എന്നും കൈതപ്രം പറയുന്നുണ്ട്.

അതേസമം, ഈ സിനിമയുടെ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാന്‍ കഴിഞ്ഞിരുന്നു. ആ പയ്യന്‍ പ്രൊഡ്യൂസറാണ് എന്ന് മഞ്ജു തെറ്റിദ്ധരിച്ചെന്നാണ് തനിക്ക് തോന്നുന്നത് എന്നും കൈതപ്രം വെളിപ്പെടുത്തി.

അതിനിടയില്‍ ഒരു ദിവസം മഞ്ജുവിനെ കാണാതെ ആയി. എല്ലാവരും ഞെട്ടിപ്പോയി. നോക്കിയപ്പോള്‍ ആ പയ്യനും അവിടെ ഇല്ലായിരുന്നു. അവന് അറിയാവുന്ന വീടൊക്കെ അന്വേഷിച്ചു. അങ്ങനെ അവന് അറിയാവുന്ന ഒരു വീട് കണ്ടെത്തുകയായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നിയിട്ട് ആ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെ പോയതാണ്. അങ്ങനെ അവിടെ നിന്നും മഞ്ജുവിനെ കണ്ടുപിടിച്ച് തിരികെ കൊണ്ടു വന്ന് നല്ല ഉപദേശം കൊടുത്തു.

അങ്ങനെയാണ് ആ ഷൂട്ടിംഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ കാമുകന്‍ എന്ന് പറയുകയാണെങ്കില്‍ ആ പയ്യനെ പറയാം. മഞ്ജുവിന്റെ തെറ്റിദ്ധാരണ കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പിന്നീടാണ് ഒപ്പം അഭിനയിച്ച ദിലീപുമായി പ്രണയത്തിലായതെന്നും കൈതപ്രം പറയുന്നു.

Advertisement