Home Entertainment Celebrities

176കോടി വാരിയ ചിത്രം മുന്നില്‍, തൊട്ടുപിന്നില്‍ മോഹന്‍ലാല്‍ ചിത്രങ്ങളും, റെക്കോര്‍ഡുകള്‍ തൂക്കിയെറിയാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കുതിപ്പ്

163

ഒരുകാലത്ത് തലതാഴ്ത്തി നില്‌ക്കേണ്ടി വന്ന മലയാള സിനിമ ഉയര്‍ന്നുവരികയാണ്. ഭാഷാഭേദമന്യേ സിനിമാപ്രേമികള്‍ മലയാള സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ന് കോടി ക്ലബ്ബുകളെന്ന നേട്ടങ്ങളിലാണ് പുറത്തിറങ്ങുന്ന ഓരോ സിനിമയും എത്തി നില്‍ക്കുന്നത്.

Advertisements

50, 100, 150 കോടി ക്ലബ്ബുകളിലാണ് മലയാള സിനിമകള്‍ എത്തി നില്‍ക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഏറ്റവും ഒടുവിലായി വന്‍നേട്ടമുണ്ടാക്കിയ മലയാള സിനിമ. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ 100 കേടി ക്ലബ്ബിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Also Read:സ്‌മോക്ക് ചെയ്യണമെന്നായിരുന്നു പ്രേമലുവില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത്, എനിക്കത് അലര്‍ജിയാണ്, തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

തമഴ്‌നാട്ടില്‍ ചിത്രം വന്‍ഹിറ്റായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ചിത്രങ്ങളെ മറികടക്കാന്‍ സാധ്യതയേറെയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന് പിറകെ പ്രേമലുവും എത്തിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോര്‍ഡ് പ്രേമലു മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഇനിയും സൂപ്പര്‍താര ചിത്രങ്ങളുള്‍പ്പെടെ വരാനിരിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ആടുജീവിതം, മോഹന്‍ലാലിന്റെ ബറോസ്, ജയസൂര്യയുടെ കത്തനാര്‍ തുടങ്ങിയവയാണ് തിയ്യേറ്ററിലെത്താനിരിക്കുന്നത്.

Also Read:ഇന്ന് മമ്മൂക്ക നല്ല സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്നു, നേരത്തെ ലാലേട്ടനും ചെയ്തിട്ടുണ്ട്, അതില്‍ കാര്യമില്ല, ബിജോയ് നമ്പ്യാര്‍ പറയുന്നു

ഇവയില്‍ പലതും റിലീസ് ചെയ്യാനിരിക്കുകയാണ്. പുറത്തുവരാനിരിക്കുന്ന എമ്പുരാന്‍ പുത്തന്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഏത് ചിത്രമാണ് 2018, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോര്‍ഡ് തിരുത്തിയെഴുതുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.

Advertisement