വേറിട്ട ലുക്കില്‍ ദയ, മലയാളത്തിലെ ഗ്ലാമറായ താരപുത്രി; മഞ്ജുപ്പിള്ളയുടെ മകളുടെ ഫോട്ടോ വൈറല്‍

504

അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലെത്തിയ നിരവധി താരങ്ങളെ നമുക്ക് അറിയാം. ദുല്‍ഖര്‍ സല്‍മാനും , പ്രണവ് മോഹന്‍ലാലും എല്ലാം അത്തരത്തില്‍ പെടും. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചിട്ട് പോലും സിനിമയില്‍ പ്രവേശിക്കാത്ത താരങ്ങളും ഉണ്ട്. ഇതില്‍ ചിലരൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അഭിനയത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്ന് തന്നെ പറയാം.

Advertisements

അതില്‍ ഒരാളാണ് മഞ്ജുപ്പിള്ളയുടെ മകള്‍ ദയ സുജിത്ത്. ദയ എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നു മഞ്ജുപിള്ള. എന്നാല്‍ ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ ആണ് ഈ താരം തിളങ്ങുന്നത്. ഇതിനിടെ ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. അതേസമയം മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മഞ്ജുപിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also readഅവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക; വ്യാജ വാര്‍ത്തക്കെതിരെ അഭിരാമി

നിലവില്‍ ഇറ്റലിയില്‍ പഠിക്കുകയാണ് ദയ. ഇതുവരെ സിനിമയില്‍ എത്തിയില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദയ. നേരത്തെ ദയയുടെ പുറത്തുവന്ന ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. ഇതില്‍ ചില ഫോട്ടോയ്ക്ക് താഴെ വിമര്‍ശനം നിറഞ്ഞ കമന്റുകളും വന്നിരുന്നു. പൊതുവേ മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് ദയ.

ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയരിക്കുകയാണ് താരപുത്രി. മലയാളത്തില്‍ ഇത്രയും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളും, ഗ്ലാമറുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്സില്‍ ആരാധകര്‍ പറയുന്നത്.

Also readഎന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്, ഒരു അസുഖക്കാരിയെ പോലെ; രഞ്ജിനി ഹരിദാസ്

നേരത്തെ ദയ പങ്കുവച്ച കുറേ അധികം ‘ഹോട്ട് ആന്റ് സെക്സി’ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

Advertisement