എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്, ഒരു അസുഖക്കാരിയെ പോലെ; രഞ്ജിനി ഹരിദാസ്

95

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ രഞ്ജിനിക്ക് അധിക സമയം വേണ്ടി വന്നില്ല. ഈ താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും പെട്ടന്ന് തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് വൈറല്‍ ആവുന്നത്.

Also readകവിളില്‍ ഉമ്മ വെച്ചു, പിന്‍ഭാഗത്ത് പിടിച്ച് ഞെരിച്ചു, അന്ന് ഞാന്‍ സഹിച്ച വേദന പറഞ്ഞറിയിക്കാനാവില്ല, ആരാധികമാരില്‍ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ദുല്‍ഖര്‍

Advertisements


രഞ്ജിനി അവതാരകയായി തിളങ്ങി നിന്ന കാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.

Also read
അവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക; വ്യാജ വാര്‍ത്തക്കെതിരെ അഭിരാമി
അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്കുണ്ടാവുന്നത്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താന്‍ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു.

‘മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു എന്നാണ് രഞ്ജിനി കുറിച്ചത്. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

അതേസമയം അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോണ്‍സേര്‍ഡ് പരിപാടി അവതരപ്പിച്ചെത്തിയ താരം പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു .

 

 

 

 

Advertisement