വർഷങ്ങൾക്ക് മുമ്പ് മഞ്ജുവിന്റെ സിനിമയിൽ ഒരു ജൂനിയർ ആർടിസ്റ്റെങ്കിലും ആവാൻ വേണ്ടി ഞാൻ നടന്നതാണ്, ഒരു ദിവസം ദൂരെനിന്ന് കാണാൻ ഭാഗ്യം കിട്ടി : ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്നതുല്യം : ജയസൂര്യ

298

മഞ്ജു വാര്യരുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും മഞ്ജു വാര്യർ എന്ന നടിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നുപറഞ്ഞ് ജയസൂര്യ. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയ്ലർ ലോഞ്ചിൽ വെച്ച് സംസാരിക്കുകയായിരുന്നു താരം.

”വർഷങ്ങൾക്ക് മുമ്പ്, പത്രം എന്ന സിനിമയിൽ നായികയായി വന്നത് മഞ്ജു വാര്യർ ആയിരുന്നു. അതിലൊരു വേഷമെങ്കിലും കിട്ടാൻ, ഒരു ജൂനിയർ ആർടിസ്റ്റിന്റെ വേഷം കിട്ടാൻ വേണ്ടി ഞാൻ പല ദിവസങ്ങളും നടന്നപ്പോൾ, അതിൽ ഒരു ദിവസം ദൂരെനിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.

Advertisements

ALSO READ

രക്ഷയുടെ ഹൽദി ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ; അപ്പു കിളി സാന്ത്വനം വിട്ടു പോകല്ലേ എന്ന് ആരാധകർ

പിന്നീട് എനിക്ക് പത്രം എന്ന ആ സിനിമയിൽ, ഹനീഫ്ക്ക സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇതുപോലെ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ആദ്യത്തെയോ രണ്ടാമത്തെയോ നിരയിൽ ഇരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി.

ആ പത്രം എന്ന സിനിമയിൽ ജൂനിയർ ആർടിസ്റ്റായിരുന്ന ഞാൻ ഇന്ന് മഞ്ജു വാര്യർ എന്ന് പറയുന്ന ബ്രില്ല്യന്റായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ കാര്യം തന്നെയാണ്.

അന്നുമുതലേ ഞാൻ ഒരുപാട് ആരാധിക്കുന്ന നായികയാണ്. കാരണം സിനിമയെ സ്നേഹിക്കാൻ, നമ്മൾ പോലും അറിയാതെ ചില വ്യക്തിത്വങ്ങൾ നമ്മളെ ഇൻഫ്ളുവൻസ് ചെയ്യാറുണ്ട്.

മമ്മൂക്കയാണെങ്കിലും ലാലേട്ടനാണെങ്കിലും. അങ്ങനെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളിലൊരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ അവരുമായി എനിക്ക് അഭിനയിക്കാൻ പറ്റുക, എന്ന് പറയുന്നത് വലിയ കാര്യമാണ്.

ഇത്രയും സീനിയറാണ്, പക്ഷെ നമ്മുടെ ഒരു ക്ലോസ് ഫ്രണ്ടിനോട് സംസാരിക്കുന്നത് പോലെ എന്ത് തമാശയും പറയാൻ പറ്റുന്നയാളാണ്. മഞ്ജുവിനെ ചിരിച്ച മുഖത്തോട് കൂടിയല്ലാതെ ഞാൻ കണ്ടിട്ടില്ല.

ഒരു സീനിയോരിറ്റി കാര്യങ്ങളൊന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നത് കൊണ്ട് തന്നെയാണ് മഞ്ജു ഇന്നത്തെ സൂപ്പർസ്റ്റാറായിട്ട് നിൽക്കുന്നത്, എന്ന് ഞാൻ വിശ്വസിക്കുന്നു.

ALSO READ

നിങ്ങളുടെ ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ശേഷം നമുക്ക് ആഘോഷിക്കാം… ; ശ്രദ്ധ നേടി വിവാഹവാർഷികത്തിൽ പൃഥ്വിക്ക് ആശംസകൾ പങ്കുവെച്ചുള്ള സുപ്രിയയുടെ പോസ്റ്റ്

ഇനിയും ഒരുപാട് സിനിമകൾ മഞ്ജുവിന്റെയും ശിവദയുടെയും പ്രജേഷിന്റെയും കൂടെ വർക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടാവട്ടെ, എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു പത്രം. 1999ൽ റിലീസ് ചെയ്ത ചിത്രം ആ വർഷത്തെ ഹിറ്റുകളിലൊന്നുമായിരുന്നു.

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യർ, ജയസൂര്യ, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Advertisement