രാജ്യത്തിന്റെ ടീമിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറായിട്ടും ഒരു മലയാളിയായിപ്പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവന്‍, മോനേ സഞ്ജൂ അടുത്ത വേള്‍ഡ്കപ്പ് നിന്റേതുകൂടിയാവട്ടെ, മനോജ് കുമാര്‍ പറയുന്നു

255

ലോകകപ്പിന്റെ ആവേശത്തിലായിരുന്നു രാജ്യം കഴിഞ്ഞ ദിവസം വരെ. രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോകകപ്പ് വിജയിയെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഓസ്‌ട്രേലിയയായിരുന്നു വിജയിച്ചുകയറിയത്.

Advertisements

കായിക പ്രേമികള്‍ക്കാകെ ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറെ നിരാശയാണ് സമ്മാനിച്ചത്. പലരും ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. ഇപ്പോഴിതാ സിനിമാസീരിയല്‍ താരം മനോജ് കുമാര്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read: ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തില്‍ പടര്‍ന്നു കേറുമെന്ന്; ഭാര്യയ്ക്ക് ആശംസ അറിയിച്ച് നിരഞ്ജന്‍ നായര്‍

ക്രിക്കറ്റ് താരം സഞ്ജു സാംസണെ കുറിച്ചുള്ളതായിരുന്നു മനോജിന്റെ പോസ്റ്റ്. മോനേ സഞ്ജൂ നിന്റെ മനസ്സിലെ താപമാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥയെന്നും വെറുതേ ചിന്തിച്ച് പോകുന്നുവെന്നും മനോജ് പറയുന്നു.

എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി നീ മരിക്കാന്‍ വരെ തയ്യാറായിട്ടും ഒരു മലയാളി ആയിപ്പോയതിന്റെ പേരില്‍ മാത്രം എപ്പോഴും അവഗണിക്കപ്പെട്ടവനായിരുന്നു നീയെന്നും അടുത്ത വേള്‍ഡ് കപ്പ് നിന്റേതുകൂടിയാവട്ടെയെന്നും മനോജ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Also Read: സാറിനെ കണ്ട് വിഷമം പറയാനിരിക്കുകയായിരുന്നു, അപ്പോഴേക്കും അദ്ദേഹം എന്നെ വന്ന് കണ്ടു, ഒരു അനിയത്തി കുട്ടിയുടെ വിവാഹം പോലെ അത് നടത്തിക്കൊടുക്കും, സുരേഷ് ഗോപിയെ കുറിച്ച് ധന്യ പറയുന്നു

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരം. അമ്പത് ഓവറില്‍ ഇന്ത്യ നേടിയത് 240 റണ്‍സായിരുന്നു. ഒപ്പം ഓള്‍ ഔട്ടും. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പുറത്തായപ്പോള്‍ മുതലേ ക്രിക്കറ്റ് പ്രേമികളുടെ വിജയപ്രതീക്ഷയില്‍ മങ്ങലേറ്റുകൊണ്ടിരിക്കുകയായിരുന്നു.

Advertisement