സാറിനെ കണ്ട് വിഷമം പറയാനിരിക്കുകയായിരുന്നു, അപ്പോഴേക്കും അദ്ദേഹം എന്നെ വന്ന് കണ്ടു, ഒരു അനിയത്തി കുട്ടിയുടെ വിവാഹം പോലെ അത് നടത്തിക്കൊടുക്കും, സുരേഷ് ഗോപിയെ കുറിച്ച് ധന്യ പറയുന്നു

130

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഒത്തിരി പാവങ്ങള്‍ക്കാണ് താരം ഇതിനോടകം തുണയായി എത്തിയത്. പലരും ഇന്ന് ദൈവ തുല്യനായിട്ട് തന്നെയാണ് താരത്തെ കാണുന്നത്.

Also Read: മകളെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് ലെനയുടെ മാതാപിതാക്കള്‍, മകം നക്ഷത്രത്തില്‍ പിറന്നതുകൊണ്ടാണെന്ന് ലെന, വീണ്ടും ശ്രദ്ധനേടി വാക്കുകള്‍

അടുത്തിടെ സുരേഷ് ഗോപി ഗുരവായൂര്‍ അമ്പല നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂവ് വില്‍ക്കുന്ന ധന്യ എന്ന യുവതിയെ കുറിച്ച് അറിഞ്ഞിരുന്നു. ധന്യയെ നേരിട്ട് പോയി കാണുമെന്നും തന്റെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓര്‍ഡര്‍ ധന്യക്ക്് നല്‍കുമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ധന്യയെ നേരിട്ട് കണ്ടിരിക്കുകയാണ് സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓര്‍ഡറും താരം ധന്യക്ക് നല്‍കി. അതിനെപ്പറ്റി ചോദിച്ച് മനസ്സിലാക്കിയ ശേഷമായിരുന്നു ധന്യക്ക് ഓര്‍ഡര്‍ നല്‍കി.

Also Read; ഇങ്ങനെയാണോ അയാള്‍ സ്ത്രീകളെ കാണുന്നത്, ലജ്ജ തോന്നുന്നു, തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ ഖാനെതിരെ തുറന്നടിച്ച് മാളവിക മോഹന്‍

മുല്ലപ്പൂവ് തലേദിവസം തന്നെ വീട്ടിലെത്തിക്കണമെന്നും മറക്കല്ലേ എന്നും താരം ധന്യയെ ഓര്‍മ്മിപ്പിച്ചു. മകളുടെ കല്യാണത്തിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരുമെന്ന് വിചാരിച്ചാണ് ധന്യക്ക് മുല്ലപ്പൂവിന്റെ ഓര്‍ഡര്‍ നല്‍കിയതെന്നും കൈക്കുഞ്ഞുമായി ധന്യ ക്ഷേത്രനടയില്‍ നില്‍ക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപിയെ കണ്ടതിന്റെ സഹായം നല്‍കിയതിന്റെയും സന്തോഷം ധന്യയും പങ്കുവെച്ചു. 200 മുളം മുല്ലപ്പൂവാണ് മകളുടെ വിവാഹത്തിന് അദ്ദേഹം ആവശ്യപ്പെട്ടതെന്നും വല്ലാത്ത സന്തോഷം തോന്നിയെന്നും സാറിനെ കാണണമെന്ന് ഒത്തിരി കാലമായി വിചാരിക്കുകയാണെന്നും ഒരു അനിയത്തിക്കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുന്നത് പോലെ താന്‍ അത് നടത്തിക്കൊടുക്കുമെന്നും ധന്യ പറഞ്ഞു.

Advertisement