ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തില്‍ പടര്‍ന്നു കേറുമെന്ന്; ഭാര്യയ്ക്ക് ആശംസ അറിയിച്ച് നിരഞ്ജന്‍ നായര്‍

145

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. താരം തന്റെ കുടുംബ വിശേഷം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കിട്ട പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഭാര്യയുടെ ആഗ്രഹം പോലെ തന്നെയാണ് പിറന്നാള്‍ ആഘോഷിച്ചത്.

Advertisements

എത്ര നിശബ്ദമായാണല്ലേ കാലം മുന്നോട്ടോഴുകുന്നത് .. ഒന്ന് കണ്ണടച്ചിരുന്നാല്‍ മനസ്സുകൊണ്ട് കാലത്തിനെ തോല്‍പ്പിച്ചു കൊണ്ട് അതിവേഗം നമുക്ക് പല കാലഘട്ടത്തിലേക്കും എത്താം.. വര്‍ഷങ്ങള്‍ക്കു മുന്‍പേ നിന്നിലേക്കെത്തിയപ്പോ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല.. ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തില്‍ പടര്‍ന്നു കേറുമെന്ന്.. എന്റെ ശാഖകളില്‍ നീ വസന്തകാലമെന്നും നിലനിര്‍ത്തുമെന്ന്.. ഋതുക്കളില്‍ നീ എന്നും എന്നില്‍ സുഗന്ധം നിറയ്ക്കുമെന്ന്.. ഏറ്റവും ശക്തയായി നിന്ന്, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാലത്തിനോട്, സ്വയം തോല്‍ക്കാതിരിക്കാന്‍ പ്രതികരിക്കുമെന്ന്.

ഒരു പാട് പ്രതിസന്ധികളെ നീ തരണം ചെയ്തതെങ്ങനെ എന്ന് എനിക്കിന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല.. എവിടെ ആണെങ്കിലും നിന്നിലേക്ക് ഓടിയെത്താന്‍ മനസെന്നും തിടുക്കം കൂട്ടാറുണ്ട്… എനിക്കെന്നും അത്രമേല്‍ ഹൃദയമായവള്‍ക്ക്… ഏതു കാലവും നീ എന്നെ ഇങ്ങനെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഏതു വിഷമവും ഇങ്ങനെ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവുമെന്നെ.

എന്റെ പ്രിയപെട്ടവള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് നടന്‍ കുറിച്ചത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

 

 

Advertisement