Home Entertainment Celebrities

രാജ്യത്തിന്റെ ടീമിന് വേണ്ടി മരിക്കാന്‍ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ; മനോജ് കുമാര്‍

104

അങ്ങനെ ഇന്ത്യ, ഓസ്‌ട്രേലിയ പോരാട്ടത്തിൽ ഒടുവിൽ ഓസ്‌ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പരാജയം അറിഞ്ഞതോടെ കായികപ്രേമികളും നിരാശയിലാണ്. പലരും സോഷ്യൽ മീഡിയ വഴി ഇത് പങ്കുവെക്കുകയും ചെയ്തു. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്. 

സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. “മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ കുറിച്ചത്.

Advertisements

ഇന്ന് ഉച്ചകഴിഞ്ഞ് ആയിരുന്നു ലോകകപ്പ് ഫൈനൽ നടന്നത്. ആദ്യം ബാറ്റിംഗ് ലഭിച്ച ഇന്ത്യ 50 ഓവറിൽ നേടിയത് 240 റൺസ് ആയിരുന്നു. ഒപ്പം ഓൾ ഔട്ടും. രോഹിത് ശർമയും കോലിയും ഔട്ടായപ്പോൾ തന്നെ ആരാധകരിൽ നിരാശ നിഴലിട്ടിരുന്നു. കെ എൽ രാഹുൽ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അറുപത്തി ആറ് റൺസ് ആയിരുന്നു രാഹുൽ നേടിയത്. വിരാട് കോലി അൻപത്തി നാല് റൺസ് നേടിയപ്പോൾ ക്യാപ്റ്റനായ രോഹിത് ശർമ നേടിയത് നാലപത്തി ഏഴ് റൺസ് ആയിരുന്നു.

ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാർ യാദവും നിരാശപ്പെടുത്തിയിരുന്നു. ശേഷം ബാറ്റിങ്ങിന് എത്തിയ ഓസ്‌ട്രേലിയ തകർപ്പൻ പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഒടുവിൽ അവർ കിരീടം സ്വന്തമാക്കുകയും ചെയ്തു.

also read
മകളെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് ലെനയുടെ മാതാപിതാക്കള്‍, മകം നക്ഷത്രത്തില്‍ പിറന്നതുകൊണ്ടാണെന്ന് ലെന, വീണ്ടും ശ്രദ്ധനേടി വാക്കുകള്‍

Advertisement