Home Entertainment

ഈ നായികമാർ മതം മാറിയതിന് പിന്നിലെ കാരണങ്ങൾ ഇതാണ്

44

സിനിമാ നടിമാരുടെ ജീവിതകഥകൾ അറിയാൻ എന്നും ആരാധകർക്ക് ആകാംഷയാണ്. പ്രണയം, വിവാഹം എന്നിവയ്ക്ക് വേണ്ടി അഭിനയം പോലും ഉപേക്ഷിച്ച താരങ്ങളുണ്ട്.

അതുപോലെ പ്രണയ ജീവിതത്തിനായി മതം മാറിയ നായികമാരും നിരവധിയാണ്. അവരിൽ ചിലരെ പരിചയപ്പെടാം.

Advertisements

നടൻ പ്രഭുദേവയുമായി പ്രണയത്തിൽ ആയതിനു പിന്നാലെയാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര ക്രിസ്തുമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയത്.

ഹിന്ദു മതം സ്വീകരിച്ചതോടെ നയൻതാര എന്ന തന്റെ സിനിമാ പേര് താരം ഔദ്യോഗികമായി സ്വീകരിച്ചു. പ്രഭുദേവയുമായി പിരിഞ്ഞ താരം ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണ്.

2014 ലാണ് താൻ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മോണിക്കയുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്.

മുസ്ലീം മതത്തോടുള്ള താത്പര്യം കൊണ്ടാണ് താൻ മതം മാറിയതെന്ന് താരം പറഞ്ഞു. എന്നാൽ മാലിക് എന്നയാളെ വിവാഹം ചെയ്യാൻ വേണ്ടിയാണ് മോണിക്ക മുസ്ലീം മതം സ്വീകരിച്ച് റഹീമയായി മാറിയതെന്നും വാർത്തകളുണ്ട്.

സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിച്ച താരമാണ് ലിസി. താരം ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു.

വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോൾ നടി അറിയപ്പെടുന്നത്. തൊണ്ണൂറുകളിൽ നായികയായി തിളങ്ങിയ ജോമോൾ എന്ന നായികയെ ഓർമ്മയില്ലേ.

ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യാൻ വേണ്ടി ജോമോൾ ഹിന്ദു മതം സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം താരത്തിന്റെ ഇപ്പോഴത്തെ പേര്.

മാതു ക്രിസ്തു മതം സ്വീകരിച്ച താരമാണ് മാതു. ഡോ. ജേക്കബിനെ വിവാഹം ചെയ്യാൻ വേണ്ടിയാണ് താരം മതം മാറിയതെന്ന് വാർത്തകൾ വന്നിരുന്നു.

Advertisement