നന്ദിയുണ്ട്, ഒന്നിനും നിര്‍ബന്ധിക്കാത്തതിന, ഫൈറ്റ് ചെയ്യാന്‍ പഠിപ്പിച്ചതിന്, നാഴികയ്ക്ക് നാല്‍പ്പതുവട്ടം കൂടെ ഞാനുണ്ട് എന്ന് പറയുന്നതിന്, വൈറലായി മാത്തുക്കുട്ടിയുടെ ഭാര്യയുടെ പോസ്റ്റ്

44

മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ആര്‍ജെ മാത്തുക്കുട്ടി. റേഡി യോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായും എല്ലാമാണ് ആര്‍ജെ മാത്തുക്കുട്ടി മലയാളകള്‍ക്ക് സുപരിചിതനായി മാറിയത്.

Advertisements

അടുത്തിടെയായിരുന്നു താരം വിവാഹിതനായത്. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. നെരത്തെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടയിരുന്നു മാത്തുക്കുട്ടി വിവാഹ വാര്‍ത്ത പങ്കിട്ടത്. പെരുമ്പാവൂര്‍കാരനായ അരുണ്‍ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

Also Read:എനിക്ക് ശ്രീ തന്ന ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ മകള്‍, അടുത്ത ഗിഫ്റ്റിനായി ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ടെന്ന് ശ്വേത മേനോന്‍, വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണോ എന്ന് ആരാധകര്‍

വിവാഹത്തിന്റെ ചിത്രങ്ങളും മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. തന്റെ ഭാര്യയെ കുറിച്ചും മാത്തുക്കുട്ടി പോസ്റ്റില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് മാത്തുക്കുട്ടിയെ കുറിച്ച് എഴുതിയ പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഓരോ അരിമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. സ്വയം തീരുമാനമെടുക്കാന്‍ തനിക്ക് മടിയായിരുന്നുവെന്നും ഒന്നിനുവേണ്ടിയും ഫൈറ്റ് ചെയ്യാന്‍ താത്പര്യമില്ലായിരുന്നുവെന്നും ഒരു കുലസ്ത്രീ ഡോക്ടര്‍ ക്രൈട്ടീരിയയില്‍ സേഫ് സോണ്‍ പിടിച്ച താന്‍ മാട്രിമോണിയല്‍ സൈറ്റിലെ ഏതെങ്കിലും കാനഡക്കാരനെ കെട്ടാമെന്ന് വീട്ടില്‍ പറഞ്ഞിരുന്നുവെന്ന് എലിസബത്ത് പറയുന്നു.

Also Read:ഭാവി വരന്‍ വി ഡിയെ പോലെ, വിജയ് ദേവര്‌കൊണ്ടയുമായുള്ള ബന്ധത്തില്‍ വമ്പന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സന്തോഷത്തില്‍ ആരാധകര്‍

എന്നാല്‍ തന്റെ പേരെഴുതിയ അരിമണി മാട്രിമോണിയല്‍ സൈറ്റില്‍ കാണാന്‍ സാധ്യതയില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. തന്നെ ഫൈറ്റ് ചെയ്യണമെന്ന് തോന്നിപ്പിച്ചതിനും ഒന്നിനും നിര്‍ബന്ധിക്കാത്തതിനും കിളിപോയിരിക്കുമ്പോള്‍ ഉത്തരങ്ങളിലേക്ക് എത്തിച്ചതിനും ക്ഷമയോടെ കേള്‍ക്കുന്നതിനും ഞാനുണ്ട് എന്ന് പറയുന്നതിനും നന്ദിയെന്നും എലിസബത്ത് കുറിച്ചു.

Advertisement