എനിക്ക് ശ്രീ തന്ന ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ മകള്‍, അടുത്ത ഗിഫ്റ്റിനായി ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ടെന്ന് ശ്വേത മേനോന്‍, വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണോ എന്ന് ആരാധകര്‍

58

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ജോമോന്‍ ചിത്രം അനശ്വരത്തിലൂടെ മലയാള സിനിനയിലേക്ക് അരങ്ങേറി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ താരമായി മാറിയ നടിയാണ് ശ്വേത മേനോന്‍. മോഡലിങ്, പരസ്യ രംഗത്ത് നിന്നും എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡ് സിനിമകളില്‍ അടക്കം നായികയായി അഭിനയിച്ചിരുന്നു.

Advertisements

മികച്ച അഭിനയത്രി എന്നതിന് പുറമേ ഡാന്‍സര്‍, മോഡല്‍, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി വേഷത്തില്‍ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.

Also Read:ഏറ്റവും പ്രിയപ്പെട്ടത്, താരരാജാവ് മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോയുമായി സാമന്ത, വൈറല്‍

ശ്രീവത്സനാണ് ശ്വേതയുടെ ഭര്‍ത്താവ്. സബീന എന്നാണ് ഇവരുടെ മകളുടെ പേര്. ഇപ്പോഴിതാ തന്റെയും ഭര്‍ത്താവിന്റെയും പ്രണയത്തെ കുറിച്ചും തന്‍രെ വലിയ ആഗ്രഹത്തെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുകയാണ് ശ്വേത മേനോന്‍.

കണ്ണന്‍ എന്നാണ് ശ്രീവത്സനെ ശ്വേത സ്‌നേഹത്തോടെ വിളിക്കുന്നത്. താന്‍ വളരെ റൊമാന്റിക് ആയിട്ടുള്ള ആളാണ്. തന്നെ പാമ്പര്‍ ചെയ്യുന്ന ആളാണ് ശ്രീയെന്നും കണ്ണന്‍ തനിക്ക് തന്ന ഏറ്റവും വലിയ ഗിഫ്റ്റാണ് കുഞ്ചുവെന്നും ഒരു ഗിഫ്റ്റ് കൂടി താന്‍ ചോദിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു.

Also Read:അടച്ചിട്ട സമരത്തിന് തയ്യാറല്ലെന്ന് തുറന്നടിച്ച് ദിലീപ്, കടുത്ത തീരുമാനം പിന്‍വലിച്ച് തിയ്യേറ്റര്‍ ഉടമകള്‍

അതിനായി നമുക്ക് ഹാര്‍ഡ് വര്‍ക്ക് ചെയ്യാം. ജീവിതത്തില്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ എല്ലാറ്റിനും ഒരു സമയമുണ്ടെന്ന് താന്‍ ഇപ്പോള്‍ വിശ്വസിക്കുന്നുവെന്നും തന്നെ പ്രൊപ്പോസ് ചെയ്തപ്പോള്‍ ശ്രീ പറഞ്ഞ കാര്യം തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നും ഹൃദയത്തുടിപ്പാണ് നീ എന്നാണ് തന്നോട് പറഞ്ഞതെന്നും ആ ഹാര്‍ട്ട് ബീറ്റ് ഇപ്പോഴും ഇവിടെയുണ്ടെന്നും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും ശ്വേത പറയുന്നു.

Advertisement