ഏറ്റവും പ്രിയപ്പെട്ടത്, താരരാജാവ് മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോയുമായി സാമന്ത, വൈറല്‍

27

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സാമന്ത. ഒത്തിരി ആരാധകരുള്ള താരം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും വളരെ ആക്ടീവാണ്. തെന്നിന്ത്യന്‍ സുന്ദരി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

Advertisements

അത്തരത്തില്‍ ഇപ്പോഴിതാ സാമന്ത പങ്കുവെച്ച പോസ്റ്റാണ് ആരാധകരൊന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്.

Also Read:ഭാവി വരന്‍ വി ഡിയെ പോലെ, വിജയ് ദേവര്‌കൊണ്ടയുമായുള്ള ബന്ധത്തില്‍ വമ്പന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സന്തോഷത്തില്‍ ആരാധകര്‍

ഏറ്റവും പ്രിയപ്പെട്ട എന്ന് കുറിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സാമന്ത പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു സാമന്ത ചിത്രം പങ്കുവെച്ചത്. ഫഹദ് ഫാസിലിനെ കുറിച്ചായിരുന്നു അടുത്ത സ്റ്റോറി.

കൊച്ചിയിലെ ഒരു പരസ്യ ബോര്‍ഡിലെ ഫഹദിന്റെ ചിത്രമാണ് സാമന്ത തന്റെ സ്റ്റോറിയാക്കിയിരിക്കുന്നത്. മറ്റൊരു ഫേവറേറ്റ് എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചത്. സാമന്ത കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.

Also Read:അടച്ചിട്ട സമരത്തിന് തയ്യാറല്ലെന്ന് തുറന്നടിച്ച് ദിലീപ്, കടുത്ത തീരുമാനം പിന്‍വലിച്ച് തിയ്യേറ്റര്‍ ഉടമകള്‍

അപ്പോഴായിരുന്നു മമ്മൂട്ടിയെ കണ്ടത്. നേരത്തെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കാതലിനെ അഭിനന്ദിച്ച് സാമന്ത രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി സാമന്ത ഒരു പോസ്റ്റിട്ടിരുന്നു.

Advertisement