ഭാവി വരന്‍ വി ഡിയെ പോലെ, വിജയ് ദേവര്‌കൊണ്ടയുമായുള്ള ബന്ധത്തില്‍ വമ്പന്‍ ട്വിസ്റ്റായി രശ്മികയുടെ മറുപടി, സന്തോഷത്തില്‍ ആരാധകര്‍

42

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.

Advertisements

വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു. സൗത്ത് ഇന്ത്യയിലെ ക്യൂട്ട്‌നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്.

Also Read:അടച്ചിട്ട സമരത്തിന് തയ്യാറല്ലെന്ന് തുറന്നടിച്ച് ദിലീപ്, കടുത്ത തീരുമാനം പിന്‍വലിച്ച് തിയ്യേറ്റര്‍ ഉടമകള്‍

ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. ഗീത ഗോവിന്ദം ഹിറ്റാവുകയും രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം റദ്ദാക്കുകയും ചെയ്തതോടെ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ താരങ്ങള്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഉണ്ടായ ഒരു സോഷ്യല്‍ ഇടപെടലിലൂടെ രശ്മിക വിജയിയെ വിവാഹം കഴിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read:ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചു; നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞ കാരണം

തന്റെ ഭാവി ഭര്‍ത്താവിന്റെ ഗുണങ്ങളെ കുറിച്ച് ഒരു ഫാന്‍ ക്ലബ്ബിന്റെ പോസ്റ്റില്‍ രേഖപ്പെടുത്തിയ രശ്മികയുടെ അഭിപ്രായങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ഭാവി ഭര്‍ത്താവ് വിഡിയെ പോലെ ആയിരിക്കണമെന്ന് രശ്മിക പറഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു. വിഡിയേ പോലെ ആവണമോ ഭര്‍ത്താവെന്ന പോസ്റ്റിന് തന്റെ ഓഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് രശ്മിക മറുപടി നല്‍കിയത്. എന്നാല്‍ വിഡി കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് വെരി ഡാര്‍ലിംഗ് എന്നാണെന്നും പോസ്റ്റില്‍ ഫാന്‍സ് ക്ലബ് പറയുന്നുണ്ട്.

Advertisement