എന്റെ കണ്ണിനെ അത് ബാധിച്ചു; സഹിക്കാൻ കഴിയാത്ത വേദനയായിരുന്നു; ഒരു വർഷത്തോളമെടുത്തു അത് മാറാൻ; അഭിനയത്തിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് മായാ മൗഷ്മി

652

മലയാളികൾക്ക് ഒരു കാലത്തും പെട്ടെന്ന് മറക്കാൻ ഇടയില്ലാത്ത പരമ്പരയാണ് പകിടപകിടപമ്പരം. പരമ്പരയിലെ മിന്നും താരമായിരുന്നു മായാ മൗഷ്മി. സിനിമയിലും സീരിയലിലും ഒരു കാലത്ത് മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടിയെ പിന്നീട് നമ്മൾ കാണാതെയായി. സിനിമ സീരിയൽ നടിയായിരിക്കെ തന്നെ തന്റെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും വളരെ ശക്തമായി നേരിട്ട വ്യക്തി കൂടെയാണവര്.

ഇപ്പോഴിതാ അഭിനയത്തിൽ സജീവമായിരുന്ന കാലഘട്ടത്തിൽ തന്നെ താൻ അഭിനയം നിറുത്തിയതിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. തന്റെ കരിയർ തന്നെ മാറിപ്പോകാൻ കാരണം കണ്ണിന് വന്ന ഒരു അണുബാധയാണെന്നാണ് താരം പറയുന്നത്. 2013 ലാണ് താരം തന്റെ അഭിനയ ജീവിതം നിറുത്തുന്നത്.

Advertisements

Also Read
കണ്ടീഷൻ വെച്ചുള്ള ഒരു ബന്ധവും എനിക്ക താത്പര്യമില്ല; ബിഗ്‌ബോസിൽ നിന്ന് പുറത്താകേണ്ടി വന്നതിൽ എനിക്ക് വേദനയുണ്ട്; മനസ്സ് തുറന്ന് ഹനാൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ന് കോവിഡ് വന്നാൽ പരസ്പരം തൊടാൻ പാടില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അന്ന് അണുബാധ വന്നാൽ അങ്ങനെ തൊടരുത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. അവർ നല്കിയ ബിസ്‌ക്കറ്റ് കഴിച്ചിട്ടോ. മറ്റെങ്ങനെയോ അവരുടെ അണുബാധ എനിക്ക് വന്നു. സഹിക്കാൻ കഴിയാത്തതായിരുന്നു അത്. പേസ്റ്റ് രൂപത്തിലാണ് ആ സമയത്ത് കണ്ണിൽ നിന്ന് പീള വരുന്നത്. കവിളിലും നീര് വെച്ച് വീർത്തിരുന്നു.

ആ അവസ്ഥയിൽ മുഖത്തേക്ക് വെളിച്ചമോ, ചൂടോ പോലും അടിക്കുന്നത് സഹിക്കാൻ പറ്റുമായിരുന്നില്ല. ആ അസുഖം പൂർണമായി മാറാൻ ഒരു വർഷത്തോളമെടുത്തു. അത് മാറി വരുന്ന സമയത്താണ് അച്ഛൻ മരിക്കുന്നതും, മകൾ ജനിക്കുന്നതുമെല്ലാം. പിന്നീട് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു. അതോടെ അഭിനയം ഇല്ലാതെയായി.

Also Read
ഇത് പോലെ പ്രോഗ്രസ്സീവ് ആയ ഒരാളെ കിട്ടിയതാണ് എന്റെ ഭാഗ്യമെന്ന് സയേഷ; ഞാൻ എന്റെ ഭാര്യയോട് ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിട്ടില്ല എന്ന് ആര്യ; താരദമ്പതികൾക്ക് പറയാനുള്ളത് ഇങ്ങനെ

അതേസമയം ശക്തമായ കഥാപാത്രം വന്നാൽ സിനിമകൾ ചെയ്യുമെന്ന് മായാമൗഷ്മി വെളിപ്പെടുത്തിയിരുന്നു. അതിനായി എത്ര കാലം വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെന്നാണ് താരം പറയുന്നത്. സീരിയലുകളിൽ അവസരങ്ങൾ വരുന്നുണ്ട് എങ്കിലും, മകളുടെ കാര്യങ്ങൾക്കും, കുടുംബത്തിനുമാണ് ഇംപോർട്ടൻസ് നല്കുന്നത്. മകൾ വലുതാകുന്നതോടെ സീരിയലിലേക്ക് തിരിച്ച് വരാൻ കഴിയുമെന്നാണ് താരം കരുതുന്നതെന്നും പറയുന്നുണ്ട്.

Advertisement