ഇതെന്റെ മൂന്നാമത്തെ വിവാഹമാണ്; സേഷ്യൽ മീഡിയ അധികം ഉപയോഗിക്കുന്ന ആളല്ല ഞാൻ; കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; മായാമൗഷ്മി

21575

മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് മായാ മൗഷ്മി. പകിട പകിട പമ്പരം എന്ന പരമ്പരയിലെ മായാ മൗഷ്മിയുടെ അഭിനയം മലയാളി പ്രേക്ഷക മനസ്സുകളിൽ എങ്ങും തങ്ങി നില്ക്കുന്ന ഒന്നാണ്. സീരിയലിന് പുറമേ ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ വേഷമിട്ട മായ 25 ൽ അധികം ചലച്ചിത്രങ്ങളിലും, നാൽപ്പതിൽ അധികം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കണ്ണിന് വന്ന അണുബാധമൂലം 2013 മുതൽ താരം അഭിനയരംഗത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു. അത്രയും കാലം െൈല ലൈറ്റിൽ നിറഞ്ഞു നിന്നിരുന്ന നടി അപ്രത്യക്ഷമാകുമ്പോൾ നിരവധി ഗോസിപ്പുകളാണ് അവരെ പറ്റി വരാറുള്ളത്. പക്ഷെ അത്തരം ഗോസിപ്പുകൾക്കൊന്നിനും മായാ മറുപടി നല്കിയില്ല. മാത്രമല്ല തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ വളരെ ശക്തമായി നേരിടുകയും ചെയ്തു. ഇപ്പാൾ തന്റെ കുടുംബത്തിനൊപ്പമുള്ള ജീവിതം ആസ്വാദിക്കുകയാണ് മായാ.

Advertisements

Also Read
എന്റെ കണ്ണിനെ അത് ബാധിച്ചു; സഹിക്കാൻ കഴിയാത്ത വേദനയായിരുന്നു; ഒരു വർഷത്തോളമെടുത്തു അത് മാറാൻ; അഭിനയത്തിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് മായാ മൗഷ്മി

ആദ്യ വിവാഹബന്ധം തകർന്നതിനെ തുടർന്ന് 2002 ൽ താരം മറ്റൊരു വിവാഹം കഴിച്ചിരുന്നു. സീരിയൽ സംവിധായകനായ ഉദയ കുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടർന്ന് ആദ്യ വിവാഹത്തിൽ ഉണ്ടായ കുഞ്ഞുമായി മായാ അകൽച്ചയിലായി. എന്നാൽ ഈ വിവാഹ ബന്ധവും വിചാരിച്ചപ്പോലെ മുന്നോട്ട് കൊണ്ട് പോകാൻ താരത്തിന് സാധിച്ചില്ല. പിന്നീട് താരം വിവാഹം കഴിക്കുന്നത് വിപിൻ എന്ന വ്യക്തിയെയാണ്. ഈ ബന്ധത്തിൽ താരത്തിന് ഒരു മകൾ കൂടി ജനിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തചാരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്;

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ എന്നെ കുറിച്ച് വന്നു എന്ന് ഞാൻ അറിഞ്ഞു. എനിക്കെന്തോ മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല, പുറത്ത് പോകുമ്പോൾ മാത്രം ചേട്ടന്റെ പഴയൊരു ഫോണുണ്ട്, അതെടുക്കും.

സോഷ്യൽ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ. സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഈ സമയത്താണ് ഇൻഡ സ്ട്രിയിൽ ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് ഞാനറിഞ്ഞത്. നമ്മൾ ഇന്റസ്ട്രിയിൽ ഉള്ള സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവർ പലരും വിട്ട് നിന്നപ്പോൾ വിളിച്ച് പോലും നോക്കിയില്ല.

Also Read
കണ്ടീഷൻ വെച്ചുള്ള ഒരു ബന്ധവും എനിക്ക താത്പര്യമില്ല; ബിഗ്‌ബോസിൽ നിന്ന് പുറത്താകേണ്ടി വന്നതിൽ എനിക്ക് വേദനയുണ്ട്; മനസ്സ് തുറന്ന് ഹനാൻ

ആദ്യ വിവാഹത്തിന് ശേഷമാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ഭർത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കൾ എതിർപ്പ് പറഞ്ഞു. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു തുടങ്ങി. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഞാൻ അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നും ഇല്ല.പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകൾ പറഞ്ഞിരിയ്ക്കുന്നത്. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല. സിനിമ ആണെങ്കിൽ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും.

Advertisement