ഇവൾ അഹങ്കാരി ആണെന്ന് അവർക്ക് തോന്നും; പക്ഷെ അങ്ങനെ അല്ല; അവൾ വളരെ സെൻസിറ്റീവാണ്; അനിയത്തി അഭിരാമിയെ കുറിച്ച് അമൃത സുരേഷ്‌

155

മലയാളികൾക്ക് പ്രിയപ്പെട്ട സഹോദരിമാരാണ് അമൃത സുരേഷും, അഭിരാമിയും. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഷോയിൽ ഗസ്റ്റായി വന്ന നടൻ ബാലയെ അമൃത വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം അനിയത്തിയായ അഭിരാമിയാകട്ടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുട്ടികൾക്കായുള്ള ടെലി സീരിയലിൽ വേഷമിടുകയും ചെയ്തിരുന്നു. ചേച്ചിക്കൊപ്പം തന്നെ പാട്ട് പാടുന്ന അഭിരാമിയും ആരാധകർക്ക് പ്രിയങ്കരിയാണ്.

ഈയടുത്താണ് ഇരുവരുടെയും അച്ഛനായ സുരേഷ് മരണപ്പെട്ടത്. സ്‌ട്രോക്ക് വന്ന് ചികിത്സയിൽ ഇരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇപ്പോഴിതാ ഇരുവരുടെയും പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെബിജംഗ്ഷനിൽ പങ്കെടുത്ത സമയത്തെ താരങ്ങളുടെ അഭിമുഖമാണ് വൈറലാകുന്നത്. അഭിരാമിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അമൃതയെയാണ് അഭിമുഖത്തിൽ കാണാൻ കഴിയുക;

Advertisements

Also Read
ഇതെന്റെ മൂന്നാമത്തെ വിവാഹമാണ്; സേഷ്യൽ മീഡിയ അധികം ഉപയോഗിക്കുന്ന ആളല്ല ഞാൻ; കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; മായാമൗഷ്മി

അഭിരാമിയെ കുറിച്ചുള്ള അമൃതയുടെ വാക്കുകൾ ഇങ്ങനെ; അഭിരാമിക്ക് പണ്ട് മുതൽ അഭിനയത്തോട് വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ ഉള്ളതാണ്. അച്ഛനും അമ്മയുമൊന്നും ഒരിക്കലും അതിന് എതിര് നിന്നിട്ടില്ല. ഞങ്ങളുടെ എല്ലാ ഇഷ്ടങ്ങളെയും അവർ പിന്തുണച്ചിട്ടേ ഉള്ളു. അഭിനയത്തിൽ ഇവൾക്കൊരു ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടിലും നല്ല സപ്പോർട്ട് ആയിരുന്നുവെന്ന് അമൃത പറയുന്നു.

അഭിരാമിയുടെ സ്വഭാവത്തിൽ ഏറ്റവും മോശപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന്, ഈ കാണുന്ന പൊഷൊക്കെ ഉള്ളു. ആൾ ഭയങ്കര സെൻസിറ്റീവ് ആണെന്നായിരുന്നു അമൃതയുടെ മറുപടി. വഴക്കൊക്കെ ഇട്ടാൽ, എന്നോടും അമ്മയോടുമൊക്കെ ഒച്ചയൊക്കെ ഉണ്ടാക്കി പോയി കിടന്ന് കരയും. ഗോ ടു ഹെൽ ചേച്ചി എന്നൊക്കെയാണ് പറയുക. ആളുടെ കള്ളത്തരമൊക്കെ ഞാൻ പൊളിക്കും. അമ്മയോട് പറയുമ്പോൾ അമ്മ എടുത്തിട്ട് പൂശും.

Also Read
എന്റെ കണ്ണിനെ അത് ബാധിച്ചു; സഹിക്കാൻ കഴിയാത്ത വേദനയായിരുന്നു; ഒരു വർഷത്തോളമെടുത്തു അത് മാറാൻ; അഭിനയത്തിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് മായാ മൗഷ്മി

അപ്പോൾ നിങ്ങളോട് ഒന്നും പറയാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് വലിയ അഹങ്കാരമൊക്കെ കാണിച്ച് മുറിയിൽ പോയിരിക്കും. കുറെ കഴിഞ്ഞ് നമ്മൾ മുറിയിൽ ചെന്ന് നോക്കുമ്പോൾ കരഞ്ഞ് കണ്ണൊക്കെ വീർത്ത് ഇരിക്കുന്നത് കാണാം. ഭയങ്കര സെൻസിറ്റീവാണ്. പെട്ടെന്ന് കരയും. ഇത്രയൊക്കെ കാണിച്ചിട്ട് എന്തിനാണ് പോയി കിടന്ന് കരയുന്നതെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷേ ഇവൾ പുറത്ത് കാണിക്കുന്നത് കാണുമ്പോൾ എല്ലാവർക്കും കുറ്റപ്പെടുത്താൻ തോന്നും. ആൾ ഭയങ്കര അഹങ്കാരിയാണ്, ഭയങ്കര ജാഡയാണ് എന്നൊക്കെ ഉള്ളൊരു ഇമേജ് കൊടുക്കാൻ ആളുകൾക്ക് തോന്നാറുണ്ട് എന്നാണ് അമൃത പറയുന്നത്.

Advertisement