അമ്പത് വര്‍ഷം കാത്തിരിക്കാമെന്ന് പറഞ്ഞു, അയാള്‍ ശല്യമല്ല, പറയാന്‍ തന്നെ പേടിയുള്ള അനുഭവമായിരുന്നു, വീട്ടുകാര്‍ വരെ പേടിച്ചു, ആരാധകനില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് മീനാക്ഷി

359

മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോള്‍ അവതാര ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം.

മാലിക്ക് അടക്കമുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയില്‍ പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Advertisements

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. ഇവര്‍ പ്രധാന താരങ്ങളായ സോളമന്റെ തേനീച്ചകള്‍ എന്ന സിനിമ അടുത്തിടെയാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Also Read: ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ്, ആരാധികയെ പരിചയപ്പെടുത്തി ജയസൂര്യ

അതേ സമയം മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലും മീനാക്ഷി രവീന്ദ്രന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. 19ാം വയസില്‍ ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ കാബിന്‍ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു. എന്നാല്‍ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തില്‍ സജീവം ആയതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്.

നിരവധി ആരാധകരുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് പറയുകയാണ് മീനാക്ഷി. ശരിക്കും ശല്യമല്ല, പറയാന്‍ തന്നെ പേടിയുള്ള ഒരു അനുഭവമാണ് തനിക്ക് ആരാധകനില്‍ നിന്നുണ്ടായതെന്നാണ് മീനാക്ഷി പറയുന്നത്.

മെസേജിലൂടെയാണ് അയാളെ അറിയുന്നത്. തന്റെ ചേട്ടനാണ് അയാള്‍ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മെസേജ്. തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അമ്പത് വര്‍ഷം വരെ കാത്തിരിക്കുമെന്നൊക്കെയാണ് അയാള്‍ പറഞ്ഞതെന്ന് മീനാക്ഷി പറയുന്നു.

ആരാധകന്‍ എന്ന് പോലും അയാളെ വിശേഷിപ്പിക്കാന്‍ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താന്‍ പറയുന്നില്ലെന്നും പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നുവെന്നും മീനാക്ഷി പറയുന്നു. എന്നെ ഓര്‍ക്കുമ്പോള്‍ തലയിണ കെട്ടിപിടിക്കുമെന്നും യു ആര്‍ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ് എന്നും അയാള്‍ പറഞ്ഞു.

Also Read: ആ കാര്യം അറിഞ്ഞതോടെ അമ്മ എന്നെ നിരവധി തവണ ഉപദ്രവിച്ചു, പരാതി കൊടുത്തതോടെ കേസായി: പൊന്നമ്മ ബാബു പറയുന്നു

അയാള്‍ തന്റെ വീട്ടിലുള്ള എല്ലാവര്‍ക്കും മാറി മാറി മെസെജ് അയക്കുമെന്നും വാലന്റന്‍സ്‌ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ഗിഫ്റ്റുകള്‍ അയക്കുമെന്നും മീനാക്ഷി പറഞ്ഞു. അതിനിടെ ഒരിക്കല്‍ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാന്‍ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നുവെന്നും അന്ന് വളരെ കഷ്ടപ്പെട്ടാണ് അവരെ പറഞ്ഞ് മനസ്സിലാക്കിയതെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

Advertisement