Home Entertainment Celebrities

ചുള്ളന്‍ ഫാദര്‍, മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാദിര്‍ഷാ, ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകരും

193

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

Advertisements

ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ നാദിര്‍ഷയെ കാലം ഒരു സംവിധായകന്‍ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ വും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ ജനപ്രിയ നാടനും നാദിര്‍ഷയുടെ ഉറ്റ സുഹൃത്തുമായ ദിലീപ് ആയിരുന്നു കേശു ഈ വീടിന്റെ നാഥനിലെ നായകന്‍.

Also Read: ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ്, ആരാധികയെ പരിചയപ്പെടുത്തി ജയസൂര്യ

2021 ഡിസംബര്‍ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്. ജയസൂര്യ നായകന്‍ ആകുന്ന ഈശോയാണ് ഇനി റിലീസ് ചെയ്യാനുള്ള നാദിര്‍ഷ ചിത്രം. 2015 ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു.

പിന്നാലെ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയം നേടിയിരുന്നു. മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. എല്ലാം വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ഓരോ നാര്‍ദിഷ ചിത്രങ്ങളും എത്തുന്നത്.

യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പള്‍സ് മനസിലാക്കിയാണ് നാദിര്‍ഷ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇപ്പോഴിതാ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ രണ്ട് മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് നാദിര്‍ഷാ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read: ആ കാര്യം അറിഞ്ഞതോടെ അമ്മ എന്നെ നിരവധി തവണ ഉപദ്രവിച്ചു, പരാതി കൊടുത്തതോടെ കേസായി: പൊന്നമ്മ ബാബു പറയുന്നു

ക്യൂട്ട് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയിതിരിക്കുന്നത്. ചിലര്‍ നാദിര്‍ഷായുടെ സൗന്ദര്യത്തെ പുകഴ്ത്തുമ്പോള്‍ മറ്റുചിലര്‍ നാദിര്‍ഷാ എന്ന അച്ഛനെ വാഴ്ത്തുകയാണ്. ‘ഡാഡി കൂള്‍, ചുള്ളന്‍ ഫാദര്‍” എന്നും കമന്റ് ചെയ്തവരുണ്ട്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Advertisement