ഇപ്പോള്‍ 42കിലോയാണ് ശരീരഭാരം, ചില ഡ്രസ്സ് ഇടുമ്പോള്‍ എനിക്ക് തന്നെ തൃപ്തിയില്ല, തടിയെ കുറിച്ച് മീനാക്ഷി പറയുന്നത് കേട്ടോ

698

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

Advertisements

മീനൂട്ടി എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന താരം ടോപ് സിംഗര്‍ വേദിയില്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങളോട് ബ ബ ബെ അടിയ്ക്കുന്നത് ഒക്കെ രസകരമായ കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം യുട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുടാറുണ്ട്.

Also Read: പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോഴും താമസം ഐഡിയ സ്റ്റാര്‍ സിംഗറില്‍ കിട്ടിയ ഫ്‌ലാറ്റില്‍, രാശിയുള്ള വീടാണെന്ന് നജീം അര്‍ഷാദ്, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

ഇപ്പോഴിതാ തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഒരു പുതിയ വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് മീനാക്ഷി. ത്‌ന്നെ ആര്‍ക്ക് വേണമെങ്കിലും ഇഷ്ടപ്പെടാമെന്നും തന്റെ അച്ഛനും അമ്മയ്ക്കുമൊന്നും അതില്‍ പ്രശ്‌നമില്ലെന്നും അവര്‍ അതൊക്കെ തമാശയായിട്ടാണ് കാണുന്നതെന്നും മീനാക്ഷി പറയുന്നു.

താന്‍ ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പൊള്ളാച്ചിയിലാണ് ഷൂട്ട്. അതുകൂടാതെ വിജയ് യേശുദാസ് ചേട്ടനൊപ്പവും ഒരു സിനിമയുണ്ടെന്നും തന്റെ ക്ലാസ്‌മേറ്റാണ് അതിന്റെ സംവിധായകയെന്നും പലരും തന്നോട് എത്രയാണ് വെയിറ്റ് എന്ന് ചോദിക്കാറുണ്ടെന്നും മീനാക്ഷി പറയുന്നു.

തനിക്ക് ഇപ്പോള്‍ 42കിലോയാണ് ശരീരഭാരം. കുറച്ചുകൂടെ വണ്ണം വെക്കണമെന്ന് ആഗ്രഹമുണ്ടെന്നും ചില ഡ്രസ്സൊക്കെ ഇടുമ്പോള്‍ തനിക്ക് ചേരില്ലെന്നും അത് കാണുമ്പോള്‍ ഒരു തൃപ്തിയില്ലെന്നും എങ്ങനെയെങ്കിലും തടിക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹമെന്നും മീനാക്ഷി പറയുന്നു.

Advertisement