പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോഴും താമസം ഐഡിയ സ്റ്റാര്‍ സിംഗറില്‍ കിട്ടിയ ഫ്‌ലാറ്റില്‍, രാശിയുള്ള വീടാണെന്ന് നജീം അര്‍ഷാദ്, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

2030

ഏഷ്യാനെറ്റ് ചാനലിലെ സൂപ്പര്‍ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായി പിന്നീട് മലയാളികളുടെ പ്രിയ ഗായകനായി മാറിയ താരമാണ് നജീം അര്‍ഷാദ്. സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തിയ നജീം അര്‍ഷാദ് വളരെ വേഗം തന്നെ പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയിരുന്നു.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഇതിനോടകം തന്നെ അലപിച്ച കഴിഞ്ഞ നജീമിന് ആരാധകരും ഏറെയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നജീമിനെ തേടിയെത്തിയിരുന്നു. കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു നജീമിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

Also Read: മോഹൻലാൽ ഒരു റൗഡിയാണ്, എന്റെ മനസിൽ ഉറച്ച ഇമേജ് അതാണ്; മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് അടൂർ ഗോപാലകൃഷ്ണൻ

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നജീം തന്റെ കരിയറിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന ഒരാള്‍ കൂടിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് പ്രിയ ഗായകന്‍.

താന്‍ ഇപ്പോള്‍ പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയരുകയാണ്. എന്നാലും ഐഡിയ സ്റ്റാര്‍ സിംഗറില്‍ സമ്മാനമായി ലഭിച്ച ഫ്‌ലാറ്റിലാണ് താമസമെന്നും അവിടെ നിന്നും പോകാന്‍ തോന്നുന്നില്ലെന്നും ഇപ്പോള്‍ താനും കുടുംബവും ഏറണാകുളത്ത് സെറ്റില്‍ഡ് ആയി എന്നും നജീം പറയുന്നു.

Also Read: സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഗാനങ്ങളുടെ അവകാശം ഏറ്റെടുക്കാറില്ല; സത്യജിത്തിന്റെ പേര് വെയ്ക്കാൻ പറഞ്ഞിരുന്നു: ഷാൻ റഹ്‌മാൻ

താന്‍ തിരുവനന്തപുരം സ്വദേശിയാണ്. 2011 മുതലാണ് കൊച്ചിയില്‍ താമസം മാറിയതെന്നും റേക്കോര്‍ഡിങ്ങൊക്കെ ഇവിടെയാണ് നടക്കുന്നതെന്നും താന്‍ ഒരു ഷൈ ടൈപ്പ് വ്യക്തിയാണെന്നും തന്റെ റോള്‍ മോഡല്‍ എന്നും ചിത്ര ചേച്ചിയാണെന്നും തനിക്ക് ഒരു അമ്മയോടുള്ള സ്‌നേഹമാണ് ചിത്രച്ചേച്ചിയോടെന്നും നജീം പറയുന്നു.

തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ആദ്യം മെസ്സേജ് അയച്ചത് ചിത്രച്ചേച്ചിയാണ്. തന്റെ ആദ്യമേയുള്ള ലക്ഷ്യം സിനിമ തന്നെയായിരുന്നു. സംവിധാനത്തേക്കാള്‍ പാട്ടുകാരനാണ് പ്രാധാന്യം നല്‍കിയതെന്നും പാട്ടുകാരന്‍ എന്നറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും നജീം പറയുന്നു.

Advertisement