ഒരു ദിവസം കഴിക്കുന്നത് ആറ് മീല്‍സ് വരെ; പുതിയ ചലഞ്ചുമായി കുട്ടിതാരം മീനാക്ഷി; അമ്പരന്ന് ആരാധകര്‍

184

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

മീനൂട്ടി എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന താരം ടോപ് സിംഗര്‍ വേദിയില്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങളോട് ബ ബ ബെ അടിയ്ക്കുന്നത് ഒക്കെ രസകരമായ കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം യുട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുടാറുണ്ട്.

Advertisements

ഇപ്പോഴിതാ എങ്ങനെയെങ്കിലും വണ്ണം വയ്ക്കാനുള്ള കഠിന ശ്രമങ്ങളാണ് താരം നടത്തുന്നത്. അതിന് വേണ്ടി ഒരു ദിവസം എന്തൊക്കെ കഴിക്കാം എന്നതിനെ കുറിച്ചാണ് മീനാക്ഷിയുടെ പുതിയ വീഡിയോ. ഒരു ദിവസം ആറ് മീല്‍സ് വരെ കഴിക്കണമെന്നാണ് പറയപ്പെടുന്നത് എന്ന് മീനാക്ഷി പറയുന്നു. ആറ് നേരവും ചോറുണ്ണുകയല്ല, മറിച്ച് ചെറിയ സ്നാക്സ് കഴിക്കുന്നത് പോലും മീല്‍സില്‍ പെടുത്തണമെന്നാണ് താരം പറയുന്നത്.

ALSO READ- നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു, ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആയാല്‍ എല്ലാം ശരിയാകും; ഡോക്ടര്‍ പറഞ്ഞത് വെളിപ്പെടുത്തി അര്‍ച്ചന കവി

ഈ വീഡിയോയില്‍ മറ്റ് വിശേഷങ്ങള്‍ക്ക് ഒന്നും പ്രാധാന്യമില്ല. ഭക്ഷണം കഴിക്കുക വെറുതേ ഇരിക്കുക, വീണ്ടും കഴിക്കുക, വിശ്രമിക്കുക എന്നിങ്ങനെയാണ് വീഡിയോ പോകുന്നത്.

തന്റെ ഒരു കട്ടന്‍ ചായയില്‍ ആണ് ദിവസം തുടങ്ങുന്നത്. പിന്നെ ബ്രേക്ക് ഫാസ്റ്റ്. ഉച്ച ഭക്ഷണത്തിന് മുന്‍പ് ലഘുവായി പഴവര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും. അത് കഴിഞ്ഞ് വൈകിട്ട് ഒരു ചായയും എന്തെങ്കിലും സ്നാക്സും. രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്നിങ്ങനെയാണ് മീനാക്ഷിയുടെ ഭക്ഷണ രീതി.

ALSO READ- വിവാഹത്തേക്കാൾ താത്പര്യം ലിവിങ് ടുഗതറിനോട്, അതാണിഷ്ടം, സുരക്ഷിതവും; അനാർക്കലി മരക്കാർ അന്ന് പറഞ്ഞത്

അതേസമയം, തന്റെ ഈ ചലഞ്ച് ഒരൊറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും മീനാക്ഷി പറയുന്നുണ്ട്. ഇങ്ങനെ തുടര്‍ന്ന് പോയാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് മരിക്കും. വയറ് ഓവറായി നിറയുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു എന്നൊക്കെ താരം വെളിപ്പെടുത്തുന്നുണ്ട്.

/>

അതേസമയം, താരത്തിന്റെ ഈ തീറ്റ ചലഞ്ച് എങ്ങനെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. കമന്റ് ബോക്‌സ് താരം തന്നെ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

Advertisement