സിനിമ ചെയ്യണോ? പക്ഷെ..! ഭര്‍ത്താവ് തന്റെ അഭിനയ ജീവിതത്തോട് ചെയ്യുന്നത് വെളിപ്പെടുത്തി പ്രിയാമണി

290

നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Advertisements

ഇപ്പോഴിതാ പ്രിയാമണിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. താരം പറയുന്നത് താന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും സെലിബ്രിറ്റി അല്ലെന്നാണ്. ക്യമറയ്ക്ക് മുന്നിലല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും പോലെ തന്നെയാണെന്ന് പ്രിയ മണി പറയുന്നു.

ALSO READ- ഒരു ദിവസം കഴിക്കുന്നത് ആറ് മീല്‍സ് വരെ; പുതിയ ചലഞ്ചുമായി കുട്ടിതാരം മീനാക്ഷി; അമ്പരന്ന് ആരാധകര്‍

താന്‍ എല്ലാവരെ പോലെയും വീട്ടു ജോലി ചെയ്യും, സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരും. കുക്കിംഗ് ഞാന്‍ ചെയ്യില്ല. മറ്റ് വീട്ടുജോലികള്‍ ചെയ്യണോ, തുടയ്ക്കണോ എല്ലാം ചെയ്യുമെന്നാണ് പ്രിയാമണി പറയുന്നത്. കൂടാതെ താനിപ്പോള്‍ കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാണെന്നും താരം പറയുന്നു.

തന്റെ ഭര്‍ത്താവും കുടുംബവും സിനിമ ചെയ്യരുതെന്ന് പറഞ്ഞ് എന്നെ നിയന്ത്രിച്ചിട്ടില്ല. ജോലി ചെയ്യണോ, നീ ചെയ്തോ എന്ന് പറയും. പക്ഷെ ശ്രദ്ധിക്കണം എന്ന് ഭര്‍ത്താവ് എപ്പോഴും പറയാറുണ്ട്. എപ്പോഴും രണ്ട് വട്ടം ആലോചിക്കൂ എന്ന് പറയും. അപ്പോള്‍ എനിക്ക് വരുന്ന സിനിമകളെക്കുറിച്ച് അദ്ദേഹത്തെയും അറിയിക്കാറുണ്ട് എന്ന് പ്രിയാമണി പറയുന്നു.

ALSO READ- നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു, ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആയാല്‍ എല്ലാം ശരിയാകും; ഡോക്ടര്‍ പറഞ്ഞത് വെളിപ്പെടുത്തി അര്‍ച്ചന കവി

സിനിമ വന്നാല്‍ അതിന്റെ സിനോപ്സിസ് അദ്ദേഹത്തിനും അയക്കും. ഇങ്ങനെ ഒരു സബ്ജക്ട് വന്നിട്ടുണ്ട്, എന്ത് തോന്നുന്നു എന്ന് ചോദിക്കും. അദ്ദേഹം വായിച്ച ശേഷം നന്നായിട്ടുണ്ട് അത് ചെയ്യാം എന്ന് പറയും. അതിന് ശേഷം അടുത്ത സ്റ്റെപ്പ് എടുക്കുമെന്നാണ്പ്രിയാമണി പറയുന്നത്.

Advertisement