വിവാഹത്തേക്കാൾ താത്പര്യം ലിവിങ് ടുഗതറിനോട്, അതാണിഷ്ടം, സുരക്ഷിതവും; അനാർക്കലി മരക്കാർ അന്ന് പറഞ്ഞത്

235

നടനും സംവിധായകനുമായ വിനീത്‌ ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത് പുതമുഖങ്ങൾ പ്രധാന വേഷത്തിലെത്തി 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ആനന്ദം. ഈചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നടിയാണ് അനാർക്കലി മരയ്ക്കാർ.

ആനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സിനിമകളിലെ മികച്ച വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി അനാർക്കലി മരിക്കാർ മാറി. ആനന്ദത്തിന് പിന്നാലെ എത്തിയ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനാർക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

Advertisements

തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാർക്കലിയുടേത്. മുമ്പ് ഒരിക്കൽ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

Also Read
ജാതി ആയിരുന്നു തടസ്സം, ഞങ്ങൾ ബ്രാഹ്മണരാണ് സ്‌നേഹ വേറൊരു ജാതിയും; നടി സ്നേഹയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് നടൻ പ്രസന്ന പറഞ്ഞത്

ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം പറയുന്നത്. വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു. ഇതൊക്കെ വെറും അനാവശ്യമായ കാര്യം ആണ്.

എന്നാൽ എന്ത് കൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ ആണ് എന്നും താരം പറയുന്നു.അനാർക്കലി ഇതിനു മുൻപും തന്റെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ അംഗീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകൾ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദർ അനാർക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.

അതേ സമയം ആനന്ദത്തിൽ നായികമാരായി അഭിനയിച്ച താരങ്ങളെക്കാൾ സിനിമകളിൽ ഇപ്പോൾ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ നായികയായി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു എങ്കിലും അത് പരാജയപ്പെട്ടിരുന്നു.

പിന്നീട് ഉയരെയിൽ പാർവതിയുടെ സുഹൃത്തായി അഭിനയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.
ഒരുപിടി സിനിമകൾ ആണ് അനാർക്കലിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. അതിൽ തന്നെ നായിക ആയി അഭിനയിച്ച സിനിമകളാണ് കൂടുതൽ.

Also Read
നിർമ്മാതാക്കൾക്ക് തെലുങ്ക് നടിമാരെ കൊണ്ടുള്ള ഒരേയൊരു ഉപയോഗം ഇതാണ്, അത് സിനിമക്കായല്ലെന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാക്കോച്ചന്റെ നായിക

Advertisement